കോവളം: കോളിയൂര്‍ മരിയദാസന്‍ കൊലപാതകത്തില്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോളിയൂര്‍ ചാനല്‍ക്കര ചരുവിള പുത്തന്‍ വീട്ടില്‍ മരിയദാസന്‍ (45) കൊല്ലപ്പെടുകയും ഭാര്യ ഷീജക്ക് (41) മാരക പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തത്. തമിഴ്നാട് വെല്ലൂരില്‍നിന്ന് പിടിയിലായി കസ്റ്റഡിയില്‍ ഉണ്ടായിരുന്ന രണ്ടാംപ്രതി ചന്ദ്രനെ എത്തിച്ചാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കോവളം കെ.എസ് റോഡ് സുഭാഷ് സെന്‍ററിന് സമീപം ഒരു വിളയിലെ വാഴക്കുഴിയിലാണ് ആയുധങ്ങള്‍ കിടന്നത്. ചെറിയ കൂടം, ആണി, പാര തുടങ്ങിയ ആയുധങ്ങളാണ് കണ്ടത്തെിയത്. കൂടത്തിന്‍െറ പിടി രക്തംപുരണ്ട നിലയില്‍ ആയിരുന്നു. സംഭവശേഷം കെ.എസ് റോഡ് വഴി കോവളത്തേക്ക് പോകവേ ആയുധങ്ങള്‍ വലിച്ചെറിഞ്ഞെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ചന്ദ്രനെ സ്ഥലത്തത്തെിച്ചത്. തെളിവെടുപ്പിന് പ്രതികളെ എത്തിക്കുമ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍, മതനേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവരെ കോവളം സ്റ്റേഷനില്‍ വരുത്തി അവലോകനയോഗം നടത്തി. അതിനുശേഷമാണ് ഉച്ചക്ക് 12ഓടെ ചന്ദ്രനെ കോവളത്ത് എത്തിച്ചത്. പ്രതിയുടെ മുഖം കറുത്ത തുണി കൊണ്ട് മറച്ച നിലയിലായിരുന്നു. പ്രതിയെ ഷാഡോ പൊലീസുകാരുടെ കാവലില്‍ ടെമ്പോ ട്രാവലര്‍ വാഹനത്തിലാണ് എത്തിച്ചത്. ഒപ്പം ഡി.സി.പിയുടെ നേതൃത്വത്തില്‍ ഒരു ബസ് പൊലീസും അകമ്പടിയുണ്ടായിരുന്നു. പ്രതിയെ എത്തിച്ചത് അറിഞ്ഞ് സ്ഥലത്ത് ജനം തടിച്ചുകൂടിയിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ചന്ദ്രനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ നേരത്തേ പിടിയിലായ ഒന്നാം പ്രതി ബിനുവിനെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ബിനുവിനെയും ചന്ദ്രനെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ പ്രതികളെ ഇന്നോ നാളയോ സംഭവം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. നാട്ടുകാര്‍ പ്രതികളെ ആക്രമിക്കാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വന്‍ പൊലീസ് സന്നാഹത്തിലാകും പ്രതികളെ ഇവിടെ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.