യാത്രക്കാരന്‍ ബസില്‍ മരിച്ച സംഭവം; ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

പൂവാര്‍: യാത്രക്കാരന്‍ ബസില്‍ കുഴഞ്ഞുവീണ് മരിക്കുകയും മൃതദേഹവുമായി ബസ് സര്‍വിസ് നടത്തുകയുംചെയ്ത സംഭവത്തില്‍ ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കെ.എസ്.ആര്‍.ടി.സി വിഴിഞ്ഞം ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ്, ഡ്രൈവര്‍ രാജന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് വിങ് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍. അരുമാനൂര്‍ ഇടവൂര്‍ വടക്കേചൂഴറ്റുവീട്ടില്‍ ഭുവനചന്ദ്രന്‍ നായരാണ് (മണിയന്‍ -62) ശനിയാഴ്ച ബസില്‍ കുഴഞ്ഞുവീണ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്. പുല്ലുവിള വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഇദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാതെ ബസില്‍ കിടത്തി ജീവനക്കാര്‍ സര്‍വിസ് തുടരുകയായിരുന്നു. പൂവാര്‍ ബസ്സ്റ്റാന്‍ഡിലത്തെിയപ്പോള്‍ മരിച്ചെന്ന് സംശയംതോന്നിയതോടെയാണ് പൊലീസ് സ്റ്റേഷനിലേക്കും തുടര്‍ന്ന് പൂവാര്‍ ആശുപത്രിക്കടുത്തുള്ള പ്രധാനറോഡിലും എത്തിച്ചത്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി വിജിലന്‍സ് വിഭാഗം കണ്ടത്തെി. ബസില്‍ വെച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ എത്രയും വേഗം സമീപത്തെ ആശുപത്രിയിലത്തെിക്കണമെന്നാണ് നിയമം. മാത്രമല്ല ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.