വിലങ്ങുമായി ഓടിയ പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കോവളം: ചോദ്യംചെയ്യലിനിടെ സ്റ്റേഷനില്‍നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ചാടിപ്പോയ യുവാവ് ഇരുപതോളം കേസുകളിലെ പ്രതിയാണ്. വിഴിഞ്ഞം മയിലാഞ്ചി കല്ലില്‍ അല്‍അമീന്‍ ബുധനാഴ്ച രാത്രിയാണ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിഓടിയത്. തുടര്‍ന്ന് അല്‍അമീനെ ഷാഡോ പൊലീസ് കാട്ടാക്കടവരെ പിന്തുടര്‍ന്നിരുന്നെങ്കിലും പിന്നീട് ഇയാള്‍ ഇവരെ വെട്ടിച്ച് കടന്നുകളഞ്ഞെന്നാണ് വിവരം. അതേസമയം അല്‍അമീന് കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന അടിസ്ഥാനത്തില്‍ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പൊറോട് ഭാഗത്തെ മുന്‍ പഞ്ചായത്തംഗം ചിത്രലേഖയുടെ മകന്‍െറ വീട്ടില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടാണ് ഇയാളെ ഷാഡോ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കോവളം പൊലീസിന് കൈമാറിയ പ്രതിയെ സ്റ്റേഷനിലത്തെിച്ച് ക്രൈം എസ്.ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പാറാവ് നിന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തള്ളിമാറ്റി കടന്നുകളയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.