തിരുവനന്തപുരം: ഗവണ്മെന്റ് സെന്‍ട്രല്‍ പ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ മിന്നല്‍ സന്ദര്‍ശനം. അര്‍ബുദത്തിനടക്കം ഇടയാക്കുന്ന പുരാവസ്തുക്കളുടെ വന്‍ ശേഖരംതന്നെ കാണാനായെന്നും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാകുന്ന പരിതസ്ഥിതിയാണ് പ്രസിലും പരിസരത്തുമുള്ളതെന്നും സന്ദര്‍ശനശേഷം അദ്ദേഹം പ്രതികരിച്ചു. സമയബന്ധിതമായി പ്രസ് ശുദ്ധീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നല്ല ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്നും പിന്നീട് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശനിയാഴ്ച രാവിലെ 11ഓടെയാണ് മുഖ്യമന്ത്രി പ്രസിലത്തെിയത്. പ്രസിന്‍െറ അവസ്ഥ മനസ്സിലാക്കാനായിരുന്നു സന്ദര്‍ശനം. ആദ്യമൊന്ന് അമ്പരന്നെങ്കിലും ജീവനക്കാര്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ തുറന്നുപറയാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തി. എല്ലാ പ്രധാന സെക്ഷനിലും മുഖ്യമന്ത്രിയത്തെി. രണ്ടാംനിലയിലാണ് പഴയ യന്ത്രസാമഗ്രികളും ലെഡുമടക്കം കൂട്ടിയിട്ടിരുന്നത്. നിലത്തും ഫര്‍ണിച്ചറുകളിലും എല്ലാം പഴയ ഉപകരണങ്ങള്‍. ഇവയില്‍നിന്ന് ഉണ്ടാകുന്ന റേഡിയേഷന് അര്‍ബുദത്തിന് ഇടയാക്കുമെന്ന് ജീവനക്കാര്‍ ധരിപ്പിച്ചു. ഒരുനില മുഴുവന്‍ ഇത്തരം അവശിഷ്ടങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. പ്രസിനകത്ത് കടന്നപ്പോള്‍ പുരാവസ്തുക്കളുടെ ശേഖരമാണ് കാണാനായത്. സാധാരണ പുരാവസ്തുക്കളോട് ആളുകള്‍ക്ക് താല്പര്യം തോന്നുമെങ്കിലും ഇവിടത്തേത് അര്‍ബുദത്തിനടക്കം കാരണമാകുമെന്ന ഭീതിയാണ് ജീവനക്കാരില്‍. ആവശ്യമില്ലാത്ത വസ്തുക്കള്‍ ഇവിടെനിന്ന് ഒഴിവാക്കും. അങ്ങനെയായാല്‍ കെട്ടിടംതന്നെ ഉപയോഗിക്കാനാവും. ഓര്‍ഡര്‍ നല്കി അച്ചടി പൂര്‍ത്തിയായശേഷം അവ പൂര്‍ണമായും ഏറ്റെടുക്കാത്ത വകുപ്പുകള്‍ക്കെതിരെ നടപടിയുണ്ടാകും. എത്രയാണോ ഓര്‍ഡര്‍ നല്‍കിയത് അത് മുഴുവന്‍ ശേഖരിക്കേണ്ട ബാധ്യത അതത് വകുപ്പുകള്‍ക്കാണ്. ഒരുലക്ഷം കോപ്പി അച്ചടിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും 10000 കോപ്പി കൊണ്ടുപോവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. കൈപ്പറ്റാത്തതിന്െറയും അവ നശിപ്പിക്കുന്നതിന്െറയും ചെലവടക്കം അതത് വകുപ്പുകളില്‍നിന്ന് ഈടാക്കും. അച്ചടി അവശിഷ്ടങ്ങളും മാലിന്യങ്ങളും നിര്‍മാര്‍ജനം ചെയ്യാനുള്ള സംവിധാനമില്ലാത്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മഷിയടക്കം ഒരുഭാഗത്ത് കൂട്ടിയിട്ട് കത്തിക്കുകയാണ്. വിഷാംശമടങ്ങുന്ന പുക ജീവനക്കാരുടെ ഭാഗത്തേക്ക് പരക്കുന്നത് ആരോഗ്യഭീഷണി ഉണ്ടാക്കുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.ബൈന്‍ഡിങ് സെക്ഷനെ ആധുനീകരിക്കാനും നടപടി സ്വീകരിക്കും. വലിയ വിലകൊടുത്തു വാങ്ങിയ പ്രസ് ഉപയോഗിക്കാതെ കിടക്കുന്നെന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍, അങ്ങനെയൊന്നില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.