കൊട്ടാരക്കര താലൂക്ക് വികസനസമിതി അംഗങ്ങള്‍ ബഹിഷ്കരിച്ചു

കൊട്ടാരക്കര: താലൂക്ക് വികസനസമിതി യോഗം അംഗങ്ങള്‍ ബഹിഷ്കരിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും താലൂക്ക് വികസന സമിതിയോട് അയിത്തം പ്രഖ്യാപിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിനിധികള്‍ ശനിയാഴ്ച താലൂക്ക് ഓഫിസില്‍ നടന്ന വികസനസമിതിയോഗം ബഹിഷ്കരിച്ചു. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.എന്‍. ബാലഗോപാല്‍, എം.എല്‍.എമാരായ ഐഷാപോറ്റി, കെ.ബി. ഗണേഷ്കുമാര്‍, മുല്ലക്കര രത്നാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജഗദമ്മ, താലൂക്കിലെ ബ്ളോക് പ്രസിഡന്‍റുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. എന്നാല്‍ കഴിഞ്ഞ കുറേനാളായി ഇവരാരും സഭയില്‍ എത്തുന്നില്ല. ഇതോടെ വകുപ്പ് മേധാവികളും എത്താതെയായി. താലൂക്ക് വികസനസമിതി യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സമിതിയും ഉദ്യോഗസ്ഥരും താല്‍പര്യം കാണിക്കാത്തത് വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. ആദ്യകാലങ്ങളില്‍ സമിതിയുടെ കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചിരുന്നു. സമിതി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവാത്തതോടെ ഒരുവിഷയം പലതവണ ഉന്നയിച്ചിട്ടും പരിഹാരമില്ലാത്ത സ്ഥിതി ഉണ്ടാവുകയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ബഹിഷ്കരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.