കെ.ജി. സുബ്രഹ്മണ്യന് ആര്‍ട്ടീരിയയുടെ ആദരം

തിരുവനന്തപുരം: വിഖ്യാത ചിത്രകാരന്‍ പ്രഫ. കെ.ജി. സുബ്രഹ്മണ്യന് തലസ്ഥാനത്തെ കലാകൂട്ടായ്മയുടെ ആദരം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് മുന്നില്‍ സംഘടിപ്പിച്ച ചടങ്ങ് കലക്ടര്‍ ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സിയുടെ ‘ആര്‍ട്ടീരിയ’ പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയത്തിന്‍െറ മതിലില്‍ പുനരാവിഷ്കരിച്ച കെ.ജി. സുബ്രഹ്മണ്യന്‍െറ ചിത്രത്തിനുമുന്നിലായിരുന്നു ചിത്രകാരന്മാര്‍ ഒത്തുചേര്‍ന്നത്. പ്രത്യേക അനുമതിയോടെ പുനരാവിഷ്കരിച്ച കെ.ജി.എസിന്‍െറ ചിത്രം പൂര്‍ത്തിയായ ദിവസമാണ് അദ്ദേഹം വിടവാങ്ങിയത്. ആദരസൂചകമായി ചിത്രത്തിനുമുന്നില്‍ മെഴുകുതിരി വിളക്കുകള്‍ തെളിയിച്ചു. കെ.ജി. സുബ്രഹ്മണ്യന് തലസ്ഥാനത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവാണ് ‘ആര്‍ട്ടീരിയ’യുടെ ഭാഗമായി പൂര്‍ത്തിയാക്കിയ ചിത്രമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ചിത്രത്തിന്‍െറ അനാച്ഛാദനത്തിന് അദ്ദേഹത്തെ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അനാരോഗ്യം അനുവദിച്ചില്ളെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ചിത്രകാരന്മാരായ പ്രഫ. കാട്ടൂര്‍ നാരായണപിള്ള, ആര്‍. നന്ദകുമാര്‍, ബി.ഡി. ദത്തന്‍, എന്‍.എന്‍. റിംസണ്‍, സജിതാശങ്കര്‍, ആര്‍ട്ടീരിയ ക്യൂറേറ്റര്‍ ഡോ. അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.