മലയില്‍കീഴ്: വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കഴിഞ്ഞ മൂന്നുമാസമായി തുടരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനെതിരെ പമ്പ് ഹൗസിന് മുന്നില്‍ രണ്ടുദിവസമായി നാട്ടുകാര്‍ നടത്തി വന്ന ഉപരോധസമരം വാട്ടര്‍ അതോറിറ്റി അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് മുന്നിലാണ് പ്രതിഷേധവും ഉപരോധവും നടന്നത്. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കിണറുകളുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമാണ്. ഇതു കാരണം പൊതുജനം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെയാണ് കൂടുതലും ആശ്രയിക്കുന്നത്. ആഴ്ചയില്‍ വല്ലപ്പോഴും മാത്രമേ പൈപ്പുവഴി കുടിവെളളം എത്താറുള്ളൂ. ഇതു കഴിഞ്ഞ മൂന്നു മാസമായി തുടര്‍ച്ചയായി കിട്ടാത്ത അവസ്ഥയുണ്ടാക്കി. ചൂഴാറ്റുകോട്ട, വെള്ളൈക്കോണം, പാമാംകോട്, കല്ലടിമുക്ക്, വേമ്പാട്ട്തേരി എന്നീ സ്ഥലങ്ങളില്‍ പൈപ്പ് വെള്ളം കിട്ടുന്നില്ളെന്നാരോപിച്ചായിരുന്നു വിളവൂര്‍ക്കല്‍ പഞ്ചായത്ത് ചൂഴാറ്റുകോട്ട വാര്‍ഡ് അംഗം ഗോപാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സമരം നീണ്ടതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി കാഞ്ഞിരംപാറ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് ഇന്‍ ചാര്‍ജ് എ. എക്സി കോശി സ്ഥലത്തത്തെി നാട്ടുകാരുമായി സംസാരിച്ചു. നാല് ദിവസത്തിനകം കുടിവെള്ളം എല്ലാ പ്രദേശങ്ങളിലും കിട്ടുന്ന വിധം സംവിധാനം ഒരുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ചൂഴാറ്റുകോട്ടയില്‍ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് ഉണ്ടെങ്കിലും വിളവൂര്‍ക്കലില്‍ ശേഖരണ ടാങ്ക് ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനടുത്ത് പ്ടാരത്ത് ടാങ്ക് ഉണ്ടെങ്കിലും ശേഷി കുറഞ്ഞതാണ്. ഇവിടെയുള്ള ടാങ്ക് മാറ്റി വലുത് സ്ഥാപിക്കുകയും പുതിയ ലൈനുകളിടുകയും വേണം. നിലവില്‍ ഗ്രാമപ്രദേശങ്ങളില്‍ ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് വെള്ളമത്തെിക്കാന്‍ നഗരത്തിലേക്കുള്ള പ്രധാന വാല്‍വ് അടയ്ക്കും. ഈ പ്രക്രിയക്ക് നാലുദിവസമെടുക്കും. അതുവരെ ടാങ്കറില്‍ വെള്ളമത്തെിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.