ചാത്തന്നൂര്‍: സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെ സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ദേശീയപാത ഉപരോധം പൊലീസ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. ലാത്തിച്ചാര്‍ജില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കും സാമൂഹികവിരുദ്ധരുടെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ കോളജ് യൂനിറ്റ് സെക്രട്ടറിക്കും നൗഫല്‍ എന്ന വിദ്യാര്‍ഥിക്കുമാണ് സാമൂഹികവിരുദ്ധരുടെ മര്‍ദനമേറ്റത്. നൗഫല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മെക്കാനിക്കല്‍ വിദ്യാര്‍ഥിയായ വിഷ്ണു, എസ്.എഫ്.ഐ ഏരിയ ഭാരവാഹികളായ ആദര്‍ശ്, സിദ്ദു എന്നിവര്‍ക്കാണ് പൊലീസിന്‍െറ ലാത്തിയടിയേറ്റത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു വിദ്യാര്‍ഥികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോളജ് വിദ്യാര്‍ഥികള്‍ ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളജ് പരിസരത്തെ സാമൂഹികവിരുദ്ധശല്യവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിന്‍െറ പേരില്‍ ഇന്നലെ ഉച്ചയോടെ വിദ്യാര്‍ഥികളെ പുറത്ത് നിന്നത്തെിയവര്‍ മര്‍ദിച്ചതായി പറയുന്നു. ഇതിനെതിരെ വൈകീട്ട് നാലോടെ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞുപോയ വിദ്യാര്‍ഥികളെ വീണ്ടും തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് അഞ്ചോടെ ദേശീയപാത ഉപരോധിച്ചത്. സ്ഥലത്തത്തെിയ കൊട്ടിയം സി.ഐ വി. ജോഷിയുടെ നേതൃത്വത്തില്‍ ഒരു പ്രകോപനവുമില്ലാതെ വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തി വീശുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ പ്രദേശവാസികളായ ആറുപേര്‍ക്കെതിരെയും ദേശീയപാത ഉപരോധിച്ചതിന് നൂറോളം വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തതായി ചാത്തന്നൂര്‍ എസ്.ഐ യു.പി. വിപിന്‍കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.