നെടുമങ്ങാട്: പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 200 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച വെമ്പന്നൂര്‍-കടമ്പനാട്-ചെറിയകൊണ്ണി റോഡിന്‍െറ ഉദ്ഘാടനം കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ നിര്‍വഹിച്ചു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്‍റ്് ഐ. മിനി അധ്യക്ഷത വഹിച്ചു. വെമ്പന്നൂര്‍-കടമ്പനാട്-ചെറിയകൊണ്ണി റോഡില്‍ വെമ്പന്നൂര്‍ മുതല്‍ മണമ്പൂര്‍ വരെ രണ്ടര കിലോമീറ്റര്‍ ദൂരമാണ് നവീകരിച്ചത്. ഓടയും സംരക്ഷണഭിത്തിയും നിര്‍മിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം മായാദേവി, ബ്ളോക് പഞ്ചായത്തംഗം സുവര്‍ണകുമാരി, പഞ്ചായത്തംഗങ്ങളായ കെ. അജിത്, ആര്‍. രജി, മുണ്ടേല ജയചന്ദ്രന്‍ നായര്‍, സി. രജിതകുമാരി, സബീന, വിജയന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ. എ.എ. ഹക്കിം, വെമ്പന്നൂര്‍ ശശിധരന്‍ നായര്‍, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി. ഹരിശ്ചന്ദ്രന്‍, ജി.എസ്. ബിനു കുമാര്‍, പി.എം. സലാഹുദ്ദീന്‍, മുളയറ ബൈജു, പൊടിയന്‍കുട്ടി, മോഹനന്‍ നായര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. ദിവാകരന്‍ റിപ്പോര്ട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.