തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറിയില്‍ കീടനാശിനി മുക്ത ജൈവപച്ചക്കറി കൃഷി തുടങ്ങാന്‍ തീരുമാനം. വിളപ്പില്‍ശാല മാലിന്യഫാക്ടറി അടച്ചുപൂട്ടണമെന്ന ഹരിത ട്രൈബ്യൂണലിന്‍െറ വിധിക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഫലപ്രദവും ശാസ്ത്രീയവുമായ രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന പ്ളാന്‍റാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ പ്രാദേശികമായ എതിര്‍പ്പ് കാരണം പൂട്ടേണ്ടിവന്നതെന്ന് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. ബദല്‍ സംവിധാനം ഒരുക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനവും നടപ്പായില്ല. വിളപ്പില്‍ശാല പ്ളാന്‍റ് നിശ്ചലമായതുകാരണം നഗരസഭയുടെ ശ്രദ്ധ പരമാവധി മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കേണ്ടതായി വന്നു. ഇക്കാരണത്താലാണ് വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയായ ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്‍കി പൈപ്പ് കമ്പോസ്റ്റ്, എയ്റോബിക് ബിന്നുകള്‍, കിച്ചന്‍ ബിന്നുകള്‍ എന്നീ സംവിധാനങ്ങള്‍ നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ നടപ്പാക്കിയത്. ‘എന്‍െറനഗരം സുന്ദരനഗരം’ എന്ന കാമ്പയിനിലൂടെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 51 വാര്‍ഡുകള്‍ ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് പുതിയ ഭരണസമിതി മാലിന്യ സംസ്കരണം ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തവിധം പ്രാവര്‍ത്തികമാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാലിന്യം വളമാക്കിയാണ് കീടനാശിനി മുക്ത ജൈവപച്ചക്കറി കൃഷി എന്ന വിപുല പദ്ധതിക്ക് രൂപം നല്‍കുന്നത്. ഇതിന് മുന്നോടിയായി ജനുവരി 27ന് ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.