തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ജീര്‍ണാവസ്ഥയിലായ കെ.എസ്.ആര്‍.ടി.സി ബസ് കാത്തിരിപ്പ് കേന്ദ്രം മാറ്റി രണ്ടുകോടി ചെലവില്‍ ആധുനിക കേന്ദ്രം യാഥാര്‍ഥ്യമാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ എ.പി. അനില്‍കുമാറും വി.എസ്. ശിവകുമാറും അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യവാരം നിര്‍മാണം ആരംഭിക്കുമെന്നും ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ അറിയിച്ചു. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ടൂറിസം വകുപ്പാണ് നിര്‍മിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലത്തെുന്ന തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ടൂറിസ്റ്റ് അറൈവല്‍ സെന്‍റര്‍ എന്ന നിലയിലുള്ള സൗകര്യങ്ങളും ഒരുക്കും. 13 ബസ് സ്റ്റോപ് പോയന്‍റുകളുള്ള കാത്തിരിപ്പുകേന്ദ്രത്തില്‍, ബസുകളുടെ സമയക്രമം ഉള്‍പ്പെടെ, യാത്രക്കാര്‍ക്കുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഡിസ്പ്ളേ ബോര്‍ഡുകളും സ്ഥാപിക്കും. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിനാണ് നിര്‍മാണചുമതല. ടൂറിസം സെക്രട്ടറി കമലവര്‍ധനറാവു, ഡയറക്ടര്‍ ഷെയ്ഖ് പരീത്, കെ.എസ്.ആര്‍.ടി.സി- സി.എം.ഡി ആന്‍റണി ചാക്കോ, പ്ളാനിങ് ഓഫിസര്‍ ഡോ. എ. ഉദയകുമാര്‍, കൗണ്‍സിലര്‍ എ.ജി. കൃഷ്ണവേണി, പി. പത്മകുമാര്‍, എസ്. ഉദയലക്ഷ്മി, ശ്യാം ശ്രീകണ്ഠേശ്വരം എന്നിവരും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.