ജില്ലയില്‍ ആദ്യമായി പടയണിക്ക് വേദിയൊരുങ്ങുന്നു

ആറ്റിങ്ങല്‍: തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി പടയണി എന്ന അനുഷ്ഠാനകലയ്ക്ക് വേദിയൊരുങ്ങുന്നു. ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീ ക്ഷേത്രത്തിലെ മകയിര മഹോത്സവത്തോടനുബന്ധിച്ചാണ് പടയണി നടത്തുന്നത്. ബുധനാഴ്ച രാത്രി എട്ടിന് ക്ഷേത്രപ്പറമ്പില്‍ പടയണി അരങ്ങേറും. കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കോട്ടയം ഭൈരവി പടയണി സംഘത്തിന്‍െറ മാര്‍ഗദര്‍ശി പ്രസന്നകുമാറും സംഘവുമാണ് ഇടയ്ക്കോട് പടയണി അവതരിപ്പിക്കുന്നത്. കേരളത്തിന്‍െറ പ്രാചീന സംസ്കാരത്തിന്‍െറ അടയാളങ്ങളിലൊന്നായി അവശേഷിക്കുന്നതും ഭഗവതി ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ച് വരുന്നതുമായ അനുഷ്ഠാന കലയാണ് പടയണി. വിളവെടുപ്പിനോടനുബന്ധിച്ചാണ് ഇതു നടത്തിവരുന്നത്. ഗ്രാമത്തിലെ മൊത്തം ജനങ്ങളുടെയും രക്ഷക്കായി നടത്തപ്പെടുന്നുവെന്നതിനാല്‍തന്നെ നാനാജാതി മതസ്ഥരുടെയും പങ്കാളിത്തം ഈ കലാരൂപത്തിന് ലഭിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.