വര്‍ക്കല: മത്സ്യമേഖലയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്‍ വികസനമാണ് നടപ്പാക്കിയതെന്നും വെട്ടൂരില്‍ മാത്രം നിരവധി പദ്ധതികള്‍ കൊണ്ടുവന്നെന്നും മന്ത്രി കെ. ബാബു. വെട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെയും ഓഡിറ്റോറിയത്തിന്‍െറയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തീരദേശ വികസന കോര്‍പറേഷന്‍ വഴി കഴിഞ്ഞ സര്‍ക്കാര്‍ 20 കോടിയുടെ പദ്ധതികള്‍ മാത്രമാണ് നിര്‍വഹിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ 600 കോടി ചെലവില്‍ 800 വികസനപദ്ധതികളാണ് നടപ്പാക്കിയത്. മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതി ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ മുഖമുദ്രയാണ്. വര്‍ക്കലയിലെ ചിലക്കൂര്‍ ഫിഷിങ് ഹാര്‍ബറിന്‍െറ പാരിസ്ഥിതിക പഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് നല്‍കി. മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ പഠനങ്ങള്‍ക്ക് വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് തുക അനുവദിച്ചതിനാല്‍ വരുന്ന ആഴ്ചയില്‍ തന്നെ അന്തിമ അനുമതി നല്‍കും. ചിലക്കൂരില്‍ ഫിഷിങ് ഹാര്‍ബര്‍ വരുന്നതോടെ വര്‍ക്കല മേഖലയിലെ മത്സ്യബന്ധന-വിപണനരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുമെന്നും മന്ത്രി ബാബു പറഞ്ഞു. വര്‍ക്കല കഹാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അസീം ഹുസൈന്‍, വേളി വര്‍ഗീസ്, ബി. വിക്രമന്‍, ഡോ. കെ. വേണുഗോപാല്‍, എച്ച്.സലീം, റിയാദ ബീഗം, ബിന്ദു ഷെഹീബ്, ആര്‍. ജെസി, ടി.ഡി. സതീഷ്കുമാര്‍, എം. ഷെജീര്‍ഖാന്‍, വെട്ടൂര്‍ ബിനു, ജെ. അബ്ദുല്‍ അഹദ്, ഡോ. കെ. അമ്പാടി, ആര്‍. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.