തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ വാഹനമിടിച്ച് കിടന്ന അജ്ഞാതനുണ്ടായത് ദാരുണാന്ത്യം. രക്തം വാര്‍ന്നൊലിച്ച് ജീവന് യാചിക്കുമ്പോഴും ആശുപത്രിയില്‍ എത്തിക്കാനാകാതെ പൊലീസും സര്‍ക്കാര്‍ നഗരസഭ സംവിധാനങ്ങളും നോക്കിനില്‍ക്കേണ്ടി വന്നു. ഇരുകാലിലൂടെയും വാഹനം കയറി അതിദാരുണാവസ്ഥയില്‍ കിടന്ന ഇയാള്‍ക്ക് ആശ്വാസമേകാന്‍ സമീപത്തുണ്ടായിരുന്നവര്‍ ഓടിയത്തെിയെങ്കിലും ആശുപത്രിയിലത്തെിക്കാനായത് അരമണിക്കൂറിനുശേഷമാണ്. സമീപത്തുതന്നെ പൊലീസ് സംവിധാനം ഉണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇത്രയും ഗുരുതര പരിക്കേറ്റ് മാംസം ചിതറിയ ആളെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ളെന്നായിരുന്നു അധികൃതരുടെ വിശദീകരണം. അതിനാല്‍ പൊലീസ് ആംബുലന്‍സിനും 108 ആംബുലന്‍സിനുമായി കാത്തുനില്‍ക്കേണ്ടി വന്നു. ആദ്യം 108 നായി വിളിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്നാണ് പൊലീസ് ആംബുലന്‍സ് വിളിച്ചത്. രണ്ടും ഒരുമിച്ച് എത്തിയെങ്കിലും പരിക്കേറ്റയാള്‍ ഈ സമയം ഏറെ അവശനായിരുന്നു. ആശുപത്രിയിലത്തെിച്ച് നടത്തിയ പരിശോധനയില്‍ കാലുകള്‍ മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിനായുള്ള തയാറെടുപ്പ് നടക്കവെ മരണം സംഭവിച്ചു. സംഭവത്തിനെതിരെ പ്രതിഷേധം ഉണ്ടായതോടെ പൊലീസിന്‍െറ നടപടിയില്‍ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ ഡി.ജി.പി സെന്‍കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. ബന്ധുക്കളായി ആരും എത്തിയില്ളെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം സംസ്കരിക്കാനാണ് അധികൃതരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.