തിരുവനന്തപുരം: തലസ്ഥാനത്തിന്‍െറ കവാടമായ കിഴക്കേകോട്ടയും സമീപവും വികസനത്തിന്‍െറ പാതയിലാണെന്നും സുന്ദര നഗരമാക്കുമെന്നും അധികൃതര്‍ വീമ്പിളക്കുമ്പോള്‍ കാണാതെ പോകുന്നത് ഇവിടെ പതിവാകുന്ന അപകടങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ ഉണ്ടായത് ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ്. മരണങ്ങള്‍ വേറെയും. അവസാനമായാണ് ഞായറാഴ്ച അജ്ഞാതനായ നാടോടിക്കുണ്ടായ ദാരുണാന്ത്യം. ഒരാഴ്ച മുമ്പാണ് കിഴക്കേകോട്ടയോട് ചേര്‍ന്നുള്ള അട്ടക്കുളങ്ങരയില്‍ മാതാവും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചത്. ഇതില്‍ മാതാവ് മരിച്ചിരുന്നു. അട്ടക്കുളങ്ങര മുതല്‍ പഴവങ്ങാടി വരെയുള്ള ഭാഗം ഇപ്പോഴും അപകടക്കെണിയായി തുടരുകയാണ്. മരണം പതിയിരിക്കുന്ന ഇവിടേക്ക് എത്തിപ്പെട്ടാല്‍ ജീവന്‍ തിരികെ ലഭിക്കണമെങ്കില്‍ ഭാഗ്യവും വേണം. സ്ഥല പരിമിതിക്കുള്ളില്‍ ഞെരുങ്ങുന്ന ബസ്സ്റ്റാന്‍ഡുകള്‍ നിയന്ത്രണമില്ലാതെ പായുന്ന വാഹനങ്ങള്‍, അനധികൃത സ്വകാര്യ സര്‍വിസുകളും വ്യാപാരവും കാര്യക്ഷമമല്ലാത്ത ട്രാഫിക് സംവിധാനം ഇവയെല്ലാം കിഴക്കേകോട്ടയിലത്തെുന്നവര്‍ക്ക് അപകടങ്ങളിലേക്കുള്ള വഴികളാണ്. ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും സ്കൂളും സമ്മേളന സ്ഥലങ്ങളും പാര്‍ക്കുകളും സമന്വയിക്കുന്ന ഇവിടെ ദിവസേന തിരക്ക് ഏറി വരുകയാണ്. ഇതു മുന്നില്‍ കണ്ട് ശാശ്വതമായ വികസനമാണ് കിഴക്കേകോട്ടക്ക് വേണ്ടത്. എന്നാല്‍, വികസനത്തിന്‍െറ പേരില്‍ പല ഘട്ടങ്ങളായി കോടികള്‍ മുടക്കിയതല്ലാതെ ഫലം ശൂന്യം. തിരക്കേറിയ റോഡ് മുറിച്ചുകടന്ന് ബസ്സ്റ്റാന്‍ഡിലത്തെണമെങ്കില്‍ ഏറെ സമയം വേണം. ക്ഷമ പരീക്ഷിക്കാതെ റോഡ് കടക്കാനാണ് ശ്രമം എങ്കില്‍ അപകടം ഉറപ്പ്. ഞായറാഴ്ച ഇതേ തിരക്കുള്ളയിടമായിട്ടും പൊലീസ് സേവനം പേരിനു മാത്രം. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും യാത്രക്കാരെ കയറ്റാന്‍ മത്സരിക്കുമ്പോള്‍ പാര്‍ക്ക് ചെയ്യുന്നത് തോന്നിയ പോലെ. നടപടി ഉണ്ടായാല്‍ ബസുകാരുടെ പ്രതിഷേധത്തില്‍ വലയുന്നതും ജനങ്ങള്‍തന്നെ. ഇവിടത്തെ വെള്ളക്കെട്ട് പരിഗണിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇരിക്കവെ ഉണ്ടായ അപകടം അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.