തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താക്കളിലധികവും കോഴവാങ്ങുന്നവരെന്ന് ഡാന്‍സ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കലോത്സവ നടത്തിപ്പില്‍ വിദ്യാഭ്യാസ വകുപ്പും അധ്യാപക സംഘടനകളും കാട്ടുന്ന അലംഭാവത്തിനെതിരെ ഓര്‍ഗനൈസേഷന്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിക്കും ഡി.പി.ഐക്കും പലതവണ പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അധ്യാപക സംഘടനാ നേതാക്കളും ഉള്‍പ്പടുന്ന ലോബിയാണ് അട്ടിമറി നടത്തുന്നത്. കള്ളപ്പേരില്‍ വിധികര്‍ത്താക്കളെ ഇരുത്തുന്നുണ്ട്. ഒരു പതിറ്റാണ്ടായി സ്ഥിരം വിധികര്‍ത്താക്കളായി തുടരുന്നവരുണ്ട്. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന വിധികര്‍ത്താക്കളുടെ പേരുകള്‍ ഡി.പി.ഐക്ക് നല്‍കിയിട്ടും ഇവരെ ഒഴിവാക്കിയില്ല. ഡാന്‍സില്‍ ഒന്നാം സമ്മാനത്തിന് 70,000, രണ്ടിന് 50,000, മൂന്നിന് 30,000 എന്ന നിരക്കിലാണ് കോഴ വാങ്ങുന്നതെന്നും അവര്‍ ആരോപിച്ചു. രക്ഷാധികാരി കലാമണ്ഡലം വിമലാമേനോന്‍, പ്രസിഡന്‍റ് എസ്.എസ്. നായര്‍, ഹരി, ഗിരിജ ചന്ദ്രന്‍, ശ്രീദേവി, മാലിനി ഹരിഹരന്‍, കലാമണ്ഡലം സത്യഭാമ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.