ഓട്ടോ ഡ്രൈവറെ ഓട്ടോക്കാര്‍ മര്‍ദിച്ച് അവശനാക്കിയെന്ന് പരാതി

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് ആര്‍.സി.സിയിലേക്ക് മീറ്റര്‍ചാര്‍ജില്‍ ഓട്ടം പോകാന്‍ തയാറായ ഓട്ടോ ഡ്രൈവറെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്ത് ഓട്ടം പോകുന്ന നാല് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മര്‍ദിച്ചവശനാക്കിയെന്ന് പരാതി. തമ്പാനൂര്‍ റെയില്‍വേ പ്രീപെയ്ഡ് കൗണ്ടറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ.ടി.യു.സി യൂനിയന്‍ അംഗം നെടുമങ്ങാട് വാളിക്കോട് കൊപ്പം ആഷിനാ മന്‍സിലില്‍ നസീറിനാണ്(44) മര്‍ദനമേറ്റത്. തമ്പാനൂര്‍ റെയില്‍വേ പ്രീപെയ്ഡ് സംവിധാനത്തില്‍നിന്ന് ബില്‍ അടിച്ച് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെക്കൊണ്ട് ഇറക്കിയശേഷം തിരികെ പോകാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ കൈകാണിച്ച് ആര്‍.സി.സിയിലേക്ക് പോകണമെന്ന് നസീറിനോടാവശ്യപ്പെട്ടു. മീറ്റര്‍ചാര്‍ജ് നല്‍കാമെന്ന് സ്ത്രീ പറയുകയും അതനുസരിച്ച് ഓട്ടംപോകാന്‍ തയാറാണെന്ന് നസീര്‍ പറയുകയും ചെയ്തു. ഇതിനിടയില്‍ ഓടിയത്തെിയ നാല് ഓട്ടോക്കാര്‍ ചേര്‍ന്ന് നസീറിന്‍െറ വണ്ടി തടഞ്ഞ് മര്‍ദിക്കുകയാണ് ചെയ്തത്. മര്‍ദനത്തിനു മുമ്പ് ഇവര്‍ കൊച്ചുവേളിയില്‍നിന്ന് ആര്‍.സി.സിയിലേക്ക് 200 രൂപ യാത്രക്കൂലി വേണമെന്ന് ആ സ്ത്രീയോടാവശ്യപ്പെട്ടിരുന്നു. ആ വിവരം നസീര്‍ അറിഞ്ഞിരുന്നുമില്ല. കൊച്ചുവേളിയില്‍നിന്ന് ആര്‍.സി.സിയിലേക്ക് പോകാന്‍ 73 രൂപ മീറ്റര്‍ ചാര്‍ജ് ആകുമെന്നിരിക്കെ അമിതകൂലി ആവശ്യപ്പെട്ട് കൊച്ചുവേളിയിലെ ഓട്ടോക്കാരെ ഒഴിവാക്കി നസീറിന്‍െറ ഓട്ടോയില്‍ സ്ത്രീ യാത്രചെയ്യാന്‍ തയാറായതാണ് നസീറിനെ മര്‍ദനമേല്‍പ്പിക്കാന്‍ ഇടയാക്കിയത്. പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. നസീറിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പട്ടം ശശിധരന്‍ പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് പട്ടം ശശിധരന്‍ സിറ്റി പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.