തിരുവനന്തപുരം: എറണാകുളത്തെ റെയില്‍വേയുടെ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് (സി.എ.ഒ) അലഹബാദിലേക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് റെയില്‍വേ ബജറ്റിനു മുന്നോടിയായി ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ വിളിച്ചയോഗത്തില്‍നിന്ന് കോണ്‍ഗ്രസ് എം.പി മാര്‍ ഇറങ്ങിപ്പോയി. സംസ്ഥാനത്തിന്‍െറ റെയില്‍വേവികസന പദ്ധതികള്‍ക്ക് കടകവിരുദ്ധമായ സമീപനമാണ് റെയില്‍വേയില്‍ നിന്ന് അടിക്കടിയുണ്ടാകുന്നതെന്നാരോപിച്ചാണ് എം.പിമാര്‍ ഇറങ്ങിപ്പോയത്. കഴിഞ്ഞമാസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് മന്ത്രിമാരും എം.പിമാരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് പുന$സ്ഥാപിക്കാമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉറപ്പുനല്‍കിയിരുന്നു. റെയില്‍വേ മന്ത്രി ഫോണ്‍സംഭാഷണത്തില്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ ഉറപ്പ് പാലിച്ചില്ളെന്ന് മാത്രമല്ല, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ തസ്തികപോലും എടുത്തുമാറ്റിയതായി എം.പിമാര്‍ ആരോപിക്കുന്നു. ഡി.ആര്‍.എമ്മിന്‍െറ ആമുഖത്തിനുശേഷം കെ.സി. വേണുഗോപാല്‍ എം.പിയാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. അതേസമയം, ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് റെയില്‍വേ ബോര്‍ഡാണെന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്. തുടര്‍ന്നാണ് കോണ്‍ഗ്രസ് എം.പിമാര്‍ യോഗം ബഹിഷ്കരിച്ചത്. കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യത്തിനുപകരമായാണ് സി.എ.ഒ ഓഫിസ് അനുവദിച്ചത്. തിരുവനന്തപുരത്ത് അനുവദിച്ച ഓഫിസ് പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. സോണ്‍ എന്ന ആവശ്യം നിരസിക്കപ്പെട്ടതിനുപിന്നാലെയാണ് സി.എ.ഒ ഓഫിസും മാറ്റിയത്. ഉറപ്പുനല്‍കിയശേഷം ഓഫിസ് മാറ്റാന്‍ ഉത്തരവുനല്‍കിയ റെയില്‍വേയുടെ നടപടി അംഗീകരിക്കാനാവില്ളെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിനു പുറമേ കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ എന്നിവരാണ് ഇറങ്ങിപ്പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.