കല്ലറ: പാങ്ങോട് ഭരതന്നൂരില്‍ പട്ടാപ്പകല്‍ യുവാവിനെ മുഖംമൂടി ധരിച്ചത്തെി കടയില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേരുള്ളതായി പൊലീസ് പറഞ്ഞു. ഭരതന്നൂര്‍ സേമിയക്കട ബ്ളോക് നമ്പര്‍ 355ല്‍ രജിത്ത് (25), സേമിയക്കട വിജയവിലാസത്തില്‍ കുട്ടി എന്ന അരുണ്‍ പ്രസാദ് (21), കൊച്ചാന കല്ലുവിള അനീഷ് ഭവനില്‍ രതീഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 1.45 ഓടെയായിരുന്നു സംഭവം. ഭരതന്നൂര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ടയര്‍ പഞ്ചര്‍ വര്‍ക്സ് സ്ഥാപനം നടത്തുന്ന മാറനാട് വിമോജ് ഭവനില്‍ വിമോജ് വിജയിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചത്തെിയ മൂന്നംഗസംഘം കടക്കുള്ളില്‍ കയറി വിമോജിനെ ആക്രമിക്കുകയായിരുന്നു. മാര്‍ക്കറ്റിനുള്ളിലൂടെയാണ് സംഘം കടയിലത്തെിയത്. കുറേസമയം മുമ്പ് കടക്കുസമീപമത്തെി മറ്റാരുമില്ളെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആയുധവുമായി അക്രമികള്‍ എത്തിയത്. ഓണാഘോഷത്തിനിടെ ഉണ്ടായ അക്രമത്തിന്‍െറ തുടര്‍ച്ചയായിരുന്നു സംഭവമെന്നും പൊലീസ് പറഞ്ഞു. വിമോജിനെ ആക്രമിക്കാനുപയോഗിച്ച വെട്ടുകത്തി പൊലീസ് കണ്ടെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ സംഘത്തെ കൈതപച്ചയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് സി.ഐ പ്രദീപ്കുമാര്‍, പാങ്ങോട് എസ്.ഐ സനോജ്, അഡീഷനല്‍ എസ്.ഐ ഉണ്ണി, അജയകുമാര്‍, ഉണ്ണി കൃഷ്ണന്‍, അരവിന്ദാക്ഷ കുറുപ്പ്, അബ്ദുല്ല, ഹരികുമാര്‍, സുനില്‍, മധു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.