കാട്ടാക്കട: കാട്ടിലെ രാജാവിനെ മതിവരുവോളം കാണാനും അടുത്തറിയാനും അധികൃതര്‍ ഒരുക്കിയ നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക്ക് അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇതോടെ ഇന്ത്യയിലെ ഏക സിംഹസഫാരി പാര്‍ക്കിനാണ് താഴുവീഴുന്നത്. 1984ല്‍ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കില്‍ 14 സിംഹങ്ങള്‍ വരെയുണ്ടായിരുന്ന പ്രതാപകാലമുണ്ടായിരുന്നു. എന്നാല്‍, വംശവര്‍ധന തടയുകയെന്ന ലക്ഷ്യത്തോടെ 2005ല്‍ ഇവിടത്തെ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെയാണ് പാര്‍ക്കിന് ശനിദശ തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് ഓരോന്നായി ചത്തുതുടങ്ങി. ഇപ്പോള്‍ ആകെ നാല് സിംഹങ്ങളാണ് പാര്‍ക്കിലുള്ളത്. ശരാശരി 17 വയസ്സാണ് സിംഹങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം. എന്നാല്‍, സിംഹസഫാരി പാര്‍ക്കിലെ ആണ്‍സിംഹത്തിന് പത്തൊമ്പതും ഒരു പെണ്‍സിംഹത്തിന് പതിനെട്ടും മറ്റ് രണ്ട് പെണ്‍സിംഹത്തിന് പതിനാറും വയസ്സുണ്ട്. വാര്‍ധക്യാവസ്ഥയിലായ രണ്ട് സിംഹങ്ങള്‍ക്കും തീറ്റയെടുക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണ്. ഇതോടെ ഇവര്‍ക്കിപ്പോള്‍ കോഴിയിറച്ചിയും പാലുമാക്കി ഭക്ഷണം. മറ്റ് രണ്ട് സിംഹങ്ങള്‍ക്കും ബീഫാണ് നല്‍കുന്നതെങ്കിലും അവയ്ക്കും ഇത്തരം തീറ്റയോട് പ്രിയം കുറഞ്ഞുവത്രെ. വാര്‍ധക്യാ വസ്ഥയിലായ രണ്ട് സിംഹങ്ങളെ പ്രത്യേക കൂട്ടിനുള്ളിലാക്കിയിട്ട് നാളുകളേറെയായി. പാര്‍ക്കിലത്തെുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും രണ്ട് പെണ്‍സിംഹങ്ങളെ മാത്രം കണ്ട് മടങ്ങാനാണ് വിധി. മിക്കപ്പോഴും സന്ദര്‍ശകര്‍ സിംഹങ്ങളെ കാണാനാകാതെ പണം നഷ്ടപ്പെട്ട പരാതിയുമായാണ് പാര്‍ക്ക് വിട്ടിറങ്ങുന്നത്. പാര്‍ക്കില്‍ കൂടുതല്‍ സിംഹങ്ങള്‍ എത്തിച്ച് ആകര്‍ഷകമാക്കാന്‍ വേണ്ടി തയാറാക്കിയ പദ്ധതികള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ മേശക്കുള്ളിലാണ്. ഗുജറാത്തിലെ സെക്കര്‍ബഗ് മൃഗശാലയില്‍നിന്ന് ഒരുജോടി സിംഹങ്ങളെ നെയ്യാറിലത്തെിക്കാനുള്ള പദ്ധതിയാണ് ഫയലിലുറങ്ങുന്നത്. സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതോടൊപ്പം സെക്കര്‍ബഗ് മൃഗശാലയില്‍നിന്ന് നല്‍കുന്ന സിംഹങ്ങള്‍ക്ക് പകരം മൃഗശാലയിലേക്ക് മറ്റ് ഒരുജോടി മൃഗങ്ങളെ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് വൈകുന്നതാണ് തടസ്സമായത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ മൂക്കിന് താഴെയുള്ള നെയ്യാര്‍ഡാം വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ സഫാരി പാര്‍ക്കിന് വേണ്ട സംവിധാനം ഒരുക്കാന്‍ സ്ഥലം എം.എല്‍.എ എ.ടി. ജോര്‍ജ്, ശശി തരൂര്‍ എം.പി എന്നിവര്‍ക്ക് നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലത്രെ. ഇരുമ്പു കമ്പികളാല്‍ സുരക്ഷിതമാക്കിയ വാഹനത്തിലും മറ്റുമായി സഞ്ചരിച്ച് കാഴ്ച കാണാന്‍ സഫാരിപാര്‍ക്കിലത്തെിയത് ആയിരക്കണക്കിന് സഞ്ചാരികളാണ്. നെയ്യാറിലെ ദ്വീപുപോലെ ചുറ്റപ്പെട്ട മരക്കുന്നം കാട്ടില്‍ പ്രത്യേകമൊരുക്കിയ പ്രദേശത്താണ് നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.