വിളപ്പില്‍ശാല: ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചുനല്‍കുമെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ വാഗ്ദാനം ഉടന്‍ പാലിക്കാന്‍ തയാറായില്ളെങ്കില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുടില്‍കെട്ടി പാര്‍ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി. വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ മിച്ചഭൂമിയിലേക്ക് ഭൂസമര സമിതി നടത്തിയ ഭൂമി പിടിച്ചെടുക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 3.5 ലക്ഷം പേരാണ് ഭൂരഹിതരായി കേരളത്തിലുള്ളത്. എന്നാല്‍, സംസ്ഥാനത്തെ അഞ്ചുലക്ഷം ഏക്കര്‍ ഭൂമിയും കുത്തകകള്‍ കൈയടക്കിവെച്ചിരിക്കുകയാണ്. ഇത് തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. വിഷയത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് സി.പി.എമ്മും പിണറായി വിജയനും നയം വ്യക്തമാക്കമെന്നും റസാഖ് പാലേരി പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് വിളപ്പില്‍ശാലയില്‍നിന്ന് രാവിലെ ജാഥയായി കുന്നുംപാറയിലെ മിച്ചഭൂമിയിലേക്ക് എത്തിച്ചേര്‍ന്നത്. പിന്നീട് സമരഭൂമിയില്‍ കഞ്ഞിവെച്ച് കുടിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് മധു കല്ലറ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍ നായര്‍, പ്രേംകുമാര്‍, ഡോ. നസീമ, വത്സല, എം. ഖുത്തുബ്, ഷറഫുദ്ദീന്‍, സുനില്‍ പട്ടിമറ്റം, അഷ്റഫ് കല്ലറ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.