വര്‍ക്കല: ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദര്‍ശനത്തോട് അനുബന്ധിച്ച് ബുധനാഴ്ച വര്‍ക്കലയിലും സമീപപ്രദേശങ്ങളിലും ഗതാഗതനിയന്ത്രണം കര്‍ശനമാക്കുമെന്ന് സി.ഐ ബി. വിനോദ്കുമാര്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ ഉപരാഷ്ട്രപതി ഹെലിപ്പാഡില്‍നിന്ന് മടങ്ങുന്നതുവരെയാണ് നിയന്ത്രണം. ഏഴ് മുതല്‍ പാപനാശം ഹെലിപ്പാഡ്, ജനാര്‍ദനസ്വാമി ക്ഷേത്രം, വര്‍ക്കല-ശിവഗിരി റോഡ് എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. കല്ലമ്പലം ഭാഗത്തുനിന്നും കവലയൂര്‍ ഭാഗത്തുനിന്നും വര്‍ക്കലയിലേക്കുള്ള വാഹനങ്ങള്‍ പാലച്ചിറയില്‍നിന്ന് എസ്.എന്‍ കോളജ്, നടയറ, പുന്നമൂട് വഴി റെയില്‍വേ സ്റ്റേഷനിലത്തെും. അഞ്ചുതെങ്ങ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മരക്കടമുക്ക്, പാലച്ചിറ ജങ്ഷന്‍, എസ്.എന്‍ കോളജ്, നടയറ, പുന്നമൂട് വഴി റെയില്‍വേ സ്റ്റേഷനിലത്തെണം. ഈ ഭാഗത്തുനിന്ന് അഞ്ചുതെങ്ങ്, വെട്ടൂര്‍ പ്രദേശങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുത്തന്‍ചന്ത ജങ്ഷനിലത്തെി വെട്ടൂര്‍ വഴി പോകണം. തച്ചോട് ഭാഗത്തുനിന്ന് വര്‍ക്കലയിലേക്കുള്ള വാഹനങ്ങള്‍ നടയറ, പുന്നമൂട് വഴി റെയില്‍വേ സ്റ്റേഷനിലത്തെി യാത്ര അവസാനിപ്പിക്കണം. പരവൂര്‍, കാപ്പില്‍ വഴി വര്‍ക്കല ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളെല്ലാം ഇടവ, വെണ്‍കുളം, ജനതാമുക്ക്, പുന്നമൂട് വഴി റെയില്‍വേ സ്റ്റേഷനിലത്തെി യാത്ര അവസാനിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.