നെയ്യാറ്റിന്‍കര: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്കൂളിലും നോര്‍ത്തും യു.പി വിഭാഗത്തില്‍ കിളിമാനൂരിനും കിരീടം. ഹയര്‍സെക്കന്‍ഡറിയില്‍ 73 ഒന്നാം സ്ഥാനങ്ങളുടെ മികവില്‍ 393 പോയന്‍റുള്ള നോര്‍ത്താണ് ആദ്യമത്തെിയത്. മൂന്ന് പോയന്‍റ് വ്യത്യാസത്തില്‍ സൗത് രണ്ടാമതായി. 347 പോയന്‍റുള്ള ആറ്റിങ്ങല്‍ മൂന്നാം സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തില്‍ നോര്‍ത് 309 പോയന്‍റുമായി ചാമ്പ്യന്മാരായി. 295 പോയന്‍റ് നേടി കിളിമാനൂര്‍ രണ്ടാമതും ഒരു പോയന്‍റ് കുറവില്‍ ആറ്റിങ്ങല്‍ മൂന്നാമതുമത്തെി. യു.പി ജനറലില്‍ 24 ഒന്നാം സ്ഥാനങ്ങളുടെ മേല്‍കൈയില്‍ 133 പോയന്‍റുമായി കിളിമാനൂരാണ് ചാമ്പ്യന്മാര്‍. 128 പോയന്‍റുള്ള ആറ്റിങ്ങല്‍ രണ്ടാമതും 125 പോയന്‍റുള്ള നോര്‍ത് മൂന്നാമതുമത്തെി. യു.പി വിഭാഗത്തില്‍ 53 പോയന്‍റ് നേടി നെയ്യാറ്റിന്‍കര സെന്‍റ് തെരേസാസ് സ്കൂളാണ് മുന്നിലത്തെിയത.് 50 പോയന്‍റുമായി നെല്ലിമൂട് ന്യൂ എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്. കടുവയില്‍ കെ.ടി.സി.ടി ഇ.എം എച്ച്.എസ്.എസ് മൂന്നാമതത്തെി. ഹയര്‍സെക്കന്‍ഡറിയില്‍ 140 പോയന്‍റുള്ള വഴുതക്കാട് കാര്‍മല്‍ ഇ.എം എച്ച്.എസാണ് ഒന്നാമത്. 118 പോയന്‍റ് നേടിയ ആറ്റിങ്ങല്‍ ഗവ. മോഡല്‍ എച്ച്.എസ്.എസ് രണ്ടാമതും 115 പോയന്‍റുമായി കടുവയില്‍ കെ.ടി.സി.ടി മൂന്നാമതുമത്തെി. എച്ച്.എസ് വിഭാഗത്തില്‍ 108 പോയന്‍റുള്ള വഴുതക്കാട് കാര്‍മല്‍ സ്കൂളാണ് ഒന്നാമത്. 92 പോയന്‍റുള്ള പട്ടം സെന്‍റ് മേരീസ് രണ്ടും 80 പോയന്‍റുമായി നെയ്യാറ്റിന്‍കര സെന്‍റ് തെരേസാസ് കോണ്‍വെന്‍റ് ഗേള്‍സ് എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി. സമാപന സമ്മേളനം സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. നടി പ്രിയങ്ക നായര്‍ സമ്മാനം വിതരണം ചെയ്തു. അറബിക് കലോത്സവം: എച്ച്.എസില്‍ സൗത്ത്, യു.പിയില്‍ ആറ്റിങ്ങലും നോര്‍ത്തും അറബിക് കലോത്സവം എച്ച്.എസ് വിഭാഗത്തില്‍ 91 പോയന്‍റ് നേടി തിരുവനന്തപുരം സൗത് ചാമ്പ്യന്മാര്‍. 89 പോയന്‍റുള്ള കണിയാപുരം രണ്ടാം സ്ഥാനവും ഒരു പോയന്‍റ് കുറവില്‍ 88 പോയന്‍റുമായി കാട്ടാക്കട മൂന്നാം സ്ഥാനവും സ്വന്തമാക്കി. യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ 65 പോയന്‍റ് വീതം നേടി ആറ്റിങ്ങലും തിരുവനന്തപുരം നോര്‍ത്തും ഒന്നാം സ്ഥാനം പങ്കിട്ടു. 60 പോയന്‍റ് വീതം നേടി കണിയാപുരം, പാലോട് സബ്ജില്ലകള്‍ രണ്ടാം സ്ഥാനവും 59 പോയന്‍റുകള്‍ വീതം നേടി കാട്ടാക്കട, ബാലരാമപുരം സബ്ജില്ലകള്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. സ്കൂളുകളുടെ വിഭാഗത്തില്‍ യു.പിയില്‍ 65 പോയന്‍റുള്ള വള്ളക്കടവ് വി.എം.ജെ.യു.പി.എസ് ഒന്നാമതത്തെി. 55 പോയന്‍റുള്ള കീഴാറ്റിങ്ങല്‍ വൈ.എല്‍.എം യു.പി.എസാണ് രണ്ടാമത്. അമരവിള എല്‍.എം.എസ് എല്‍.പി.എസ് 40 പോയന്‍റ് നേടി മൂന്നാമത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 82 പോയന്‍റ് നേടി പാറശ്ശാല ഗവ.വി.എച്ച്.എസ്.എസ് ആന്‍ഡ് എച്ച്.എസ് ഒന്നാമതും 77 പോയന്‍റുകളുമായി ബാലരാമപുരം ഗവ.എച്ച്.എസ്.എസ് രണ്ടാമതുമാണ്. നെടുമങ്ങാട് ക്രെസന്‍റ് സ്കൂളാണ് 69 പോയന്‍റുകളോടെ മൂന്നാം സ്ഥാനത്തുള്ളത്. സംസ്കൃതോത്സവം: എച്ച്.എസില്‍ കാട്ടാക്കട, യു.പിയില്‍ പാലോട് റവന്യൂജില്ലാ കലോത്സവം എച്ച്.എസ് വിഭാഗം സംസ്കൃതോത്സവത്തില്‍ 95 പോയന്‍റുള്ള കാട്ടാക്കടക്കാണ് കിരീടം. 85 പോയന്‍റുമായി പാറശ്ശാല രണ്ടാമതും 80 പോയന്‍റുമായി ബാലരാമപുരം മൂന്നാമതുമത്തെി. യു.പി വിഭാഗം സംസ്കൃതോത്സവത്തില്‍ 86 പോയന്‍റുള്ള പാലോടാണ് ഒന്നാമത്. ആറ്റിങ്ങല്‍ 83 പോയന്‍റ് നേടി രണ്ടാം സ്ഥാനം പിടിച്ചു. കാട്ടാക്കട മൂന്നാം സ്ഥാനം സ്വന്തമാക്കി. സ്കൂളുകളുടെ വിഭാഗം യു.പിയില്‍ 48 പോയന്‍റുള്ള നന്ദിയോട് നളന്ദ ടി.ടി.ഐയാണ് ഒന്നാമത്. 58 പോയന്‍റുമായി ഒറ്റശേഖരമംഗലം ജെ.പി.എച്ച്.എസ്.എസ് രണ്ടാമതും 35 പോയന്‍റുമായി പാലവിള ഗവ. യു.പി.എസ് മൂന്നാമതും എത്തി. എച്ച്.എസ് വിഭാഗത്തില്‍ 80 പോയന്‍റുകളോടെ നെല്ലിമൂട് ന്യൂ.എച്ച്.എസാണ് ഒന്നാമത്. 75 പോയന്‍റുള്ള കാരക്കോണം പി.പി.എം.എച്ച്.എസിനാണ് രണ്ടാം സ്ഥാനം. 60 പോയന്‍റുകളുമായി ഒറ്റശേഖരമംഗലം ജെ.പി.എച്ച്.എസ് മൂന്നാം സ്ഥാനത്തുമത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.