പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പാറശ്ശാല: പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പാറശ്ശാല മുര്യങ്കര മണികണ്ഠവിലാസത്തില്‍ അരുണാണ് (19) പിടിയിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവ ശുശ്രൂഷക്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനത്തെുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി മറ്റൊരു കേസില്‍ റിമാന്‍ഡിലായിരുന്നു. തുടര്‍ന്ന് പൊലീസ് കോടതിയെ സമീപിച്ച് പ്രതിയെ പുറത്തിറക്കി ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി. ഡി.എന്‍.എ ടെസ്റ്റ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഞ്ചാവ് വില്‍പന, മോഷണം ഉള്‍പ്പെടെ പത്തോളം കേസിലെ പ്രതിയാണ് അരുണ്‍. പാറശ്ശാല സി.ഐ ചന്ദ്രകുമാറിന്‍െറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.