നോര്‍ത് മുന്നേറുന്നു, തൊട്ടുപിന്നില്‍ സൗത്

നെയ്യാറ്റിന്‍കര: ജില്ലാ കലോത്സവത്തില്‍ താളമേളങ്ങളുടെ രണ്ട് പകലിരവുകള്‍ പിന്നിടുമ്പോള്‍ 434 പോയന്‍റുമായി തിരുവനന്തപുരം നോര്‍ത് ഉപജില്ല ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുന്നു. 120 ഇനങ്ങളുടെ മത്സരഫലം പുറത്തുവന്നപ്പോള്‍ 427 പോയന്‍റ് നേടി തിരുവനന്തപുരം സൗത് തൊട്ടുപിന്നിലുണ്ട്. 424 പോയന്‍റുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ആറ്റിങ്ങല്‍ ഉപജില്ല ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 167 പോയന്‍റ് നേടി നോര്‍ത് മുന്നിലാണ്. 161 പോയന്‍റ് മികവില്‍ സൗത് രണ്ടാമതും 146 പോയന്‍റുമായി ആറ്റിങ്ങല്‍ മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തിലും 117 പോയന്‍റുള്ള സൗത്താണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഒരു പോയന്‍റ് വ്യത്യാസത്തില്‍ നോര്‍ത് രണ്ടാമതും 108 പോയന്‍റുമായി ആറ്റിങ്ങല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. യു.പി വിഭാഗത്തില്‍ കിളിമാനൂര്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്; 64 പോയന്‍റ്. 61 പോയന്‍േറാടെ നോര്‍ത് രണ്ടാമതും 54 പോയന്‍റുമായി ആറ്റിങ്ങല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. അറബിക് കലോത്സവം യു.പി വിഭാഗത്തില്‍ കണിയാപുരം, പാലോട്, ആറ്റിങ്ങല്‍, തിരുവനന്തപുരം നോര്‍ത് എന്നീ ഉപജില്ലകള്‍ 25 വീതം പോയന്‍റ് നേടി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ബാലരാമപുരം, കാട്ടാക്കട, പാറശ്ശാല ഉപജില്ലകള്‍ 21 പോയന്‍റ് വീതം നേടി രണ്ടാം സ്ഥാനത്താണ്. 18 വീതം പോയന്‍റുള്ള സൗത്തും വര്‍ക്കലയുമാണ് മൂന്നാം സ്ഥാനത്ത്. എച്ച്.എസ് വിഭാഗം അറബിക് കലോത്സവത്തില്‍ 45 പോയന്‍റുമായി കാട്ടാക്കട ഒന്നാം സ്ഥാനത്തുണ്ട്. 43 പോയന്‍റ് വീതമുള്ള കിളിമാനൂരും കണിയാപുരവുമാണ് രണ്ടാം സ്ഥാനത്ത്. ആറ്റിങ്ങല്‍, സൗത് ഉപജില്ലകള്‍ 41 പോയന്‍റ് വീതം സ്വന്തമാക്കി മൂന്നാമതുണ്ട്. സംസ്കൃതം കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ 33 പോയന്‍റ് നേടിയ കാട്ടാക്കടയും പാലോടും ഒന്നാമതും 31 പോയന്‍റുമായി ബാലരാമപുരം രണ്ടാമതും 30 പോയന്‍റ് വീതം നേടിയ നെടുമങ്ങാടും ആറ്റിങ്ങലും മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ബാലരാമപുരം, പാറശ്ശാല, നെടുമങ്ങാട്, കണിയാപുരം, ആറ്റിങ്ങല്‍, കാട്ടാക്കട സബ്ജില്ലകള്‍ 20 പോയന്‍റ് വീതം നേടി ഒന്നാം സ്ഥാനത്തുണ്ട്. 18 പോയന്‍റുമായി നോര്‍ത് രണ്ടാമതും സൗത്, പാലോട്, നെയ്യാറ്റിന്‍കര ഉപജില്ലകള്‍ 15 പോയന്‍റുമായി മൂന്നാം സ്ഥാനത്തും തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.