ബി.എസ്.എന്‍.എല്‍ പണിമുടക്കി; നഗരവാസികള്‍ക്ക് പണികിട്ടി

തിരുവനന്തപുരം: തലസ്ഥാനവാസികള്‍ക്ക് പണികൊടുത്ത് വീണ്ടും ബി.എസ്.എന്‍.എല്‍. ബുധനാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് പണിമുടക്കിയതാണ് നഗരവാസികളെ വലച്ചത്. കൈതമുക്കിലെ മെയിന്‍ സ്വിച്ച് എക്വിപ്മെന്‍റിലെ ബാറ്ററി തകരാറാണ് നെറ്റ്വര്‍ക്ക് തടസ്സപ്പെടുത്തിയത്. ഫോണ്‍ വിളിക്കുമ്പോള്‍ തന്നെ കട്ടാകാന്‍ തുടങ്ങിയതോടെ പലരും പരക്കംപാഞ്ഞു. ഇതിനെ തുടര്‍ന്ന് സ്റ്റാച്യുവിലെ ബി.എസ്.എന്‍.എല്‍ ഓഫിസില്‍ എത്തി ഉപഭോക്താക്കള്‍ ബഹളം വെച്ചതോടെയാണ് അധികൃതര്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടത്. തുടര്‍ന്ന് ഉച്ചയോടെ ബാറ്ററികള്‍ ചാര്‍ജ് ചെയ്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിലും കൈതമുക്കിലുമായി രണ്ട് മെയിന്‍ സ്വിച്ച് എക്വിപ്മെന്‍റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഓരോ എക്വിപ്മെന്‍റിലും രണ്ട് സെറ്റ് ബാറ്ററികളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നാമത്തെ ബാറ്ററി തകരാറിലായത് ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. കൂടാതെ രണ്ട് ബാറ്ററികളും തകരാറിലായാല്‍ പോലും ഉപഭോക്താക്കള്‍ക്ക് പ്രശ്നം നേരിടാതിരിക്കാനായി മെയിന്‍ ജനറേറ്ററുമുണ്ടായിരുന്നെങ്കിലും ഇതും ചാര്‍ജ് ചെയ്തിരുന്നില്ല. ഇതോടെയാണ് കോളുകള്‍ കട്ടാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.