കാരയ്ക്കാമണ്ഡപത്ത് നാട്ടുകാര്‍ മീഡിയന്‍ നിര്‍മാണം തടഞ്ഞു

നേമം: ജനുവരി 13ന് ഉദ്ഘാടനത്തിന് തയാറെടുക്കുന്ന കരമന-കളിയിക്കാവിള ദേശീയപാതയുടെ പുതിയ കാരയ്ക്കാമണ്ഡപം ജങ്ഷനടുത്ത് മീഡിയന്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. ദേശീയപാതയില്‍ എസ്റ്റേറ്റ് റോഡിലേക്ക് തിരിയുന്നിടത്ത് ഓപണിങ് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ മീഡിയന്‍ നിര്‍മാണം തടഞ്ഞത്. ഇത് മൂന്നാംവട്ടമാണ് നാട്ടുകാര്‍ ഇവിടെ നിര്‍മാണം തടയുന്നത്. ഈ റോഡ് പോകുന്നിടത്ത് പള്ളിയും പാപ്പനംകോട് ഗവ.ഹൈസ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. പള്ളിയിലേക്ക് എത്തുന്നവര്‍ക്കും സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും മീഡിയന്‍ കെട്ടുന്നതോടെ വഴിയില്ലാതാകുമെന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍, നാട്ടുകാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തിന് 40 മീറ്റര്‍ മാറി പുതിയ കാരയ്ക്കാമണ്ഡപം ജങ്ഷനില്‍ ഓപണിങ് ഉള്ളതിനാല്‍ ഒരേ സ്ഥലത്ത് രണ്ട് ഓപണിങ് അനുവദിക്കാനാവില്ളെന്ന് റോഡ് നിര്‍മാണക്കരാറുകാരും സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നു. ഒരു ഓപണിങ് കൂടെ വന്നാല്‍ അപകടസാധ്യതയും കൂടുതലാണെന്ന് അധികൃതര്‍ പറയുന്നു. വി. ശിവന്‍കുട്ടി എം.എല്‍.എ സ്ഥലത്തത്തെുകയും നേമം പൊലീസ് എത്തി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തെങ്കിലും നാട്ടുകാര്‍ ആവശ്യത്തില്‍ ഉറച്ചുനിന്നു. ഒത്തുതീര്‍പ്പാകുന്നതുവരെ പണി നിര്‍ത്തിവെക്കാന്‍ ചീഫ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയശേഷമാണ് നാട്ടുകാര്‍ പിന്‍വാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.