തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്‍െറ അനാസ്ഥമൂലം ഗവേഷക വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. എട്ടുമാസമായി ഫെലോഷിപ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് നിരവധി എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍. കാരണം അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവധി പറഞ്ഞൊഴിയുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 12,000 രൂപയാണ് ഫെലോഷിപ്പായി മാസംതോറും ലഭിക്കേണ്ടത്. പിന്നീട് തുക 21,000 ആയി വര്‍ധിപ്പിച്ചെങ്കിലും തുക എട്ടുമാസമായി ലഭിച്ചിട്ടില്ളെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നോട്ട്ബുക്, പേപ്പര്‍ തുടങ്ങിയവ വാങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിനുപുറമെ പണം അനുവദിക്കാറുണ്ട്. എന്നാല്‍, ഇതിന്‍െറ ബില്‍ കൊടുക്കുന്നതല്ലാതെ തുക അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.