തിരുവനന്തപുരം: കോര്‍പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വാഴോട്ടുകോണത്ത് മുന്നണികള്‍ അണിയറ ഒരുക്കങ്ങള്‍ തുടങ്ങി. കോണ്‍ഗ്രസും ബി.ജെ.പിയും ഒരു പടി മുന്നില്‍ കാര്യങ്ങള്‍ നീക്കിത്തുടങ്ങി. വാഴോട്ടുകോണത്ത് ബ്ളോക് കമ്മിറ്റി യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഴോട്ടുകോണത്ത് രണ്ടാം സ്ഥാനത്തത്തെിയ ബി.ജെ.പി എന്തുവില നല്‍കിയും സി.പി.എമ്മില്‍നിന്ന് വാര്‍ഡ് പിടിക്കും എന്ന് ഉറപ്പിച്ച മട്ടാണ്. അതേസമയം, കൗണ്‍സിലറുടെ മരണത്തെതുടര്‍ന്നുള്ള ദു$ഖം മാറിയിട്ടില്ലാത്തതിനാല്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ടുമതി ഒരുക്കങ്ങളെന്നാണ് സി.പി.എം നിലപാട്. എന്തായാലും സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ളെന്നും പരമ്പരാഗതമായി സി.പി.എം ജയിക്കുന്ന വാര്‍ഡാണ് വാഴോട്ടുകോണമെന്നും സി.പി.എം ജില്ലാ നേതൃത്വം പറയുന്നു. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സി.പി.എമ്മിന്‍െറ മൂന്നാംമൂട് വിക്രമന്‍െറ ആകസ്മിക മരണമാണ് ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് തലസ്ഥാനത്തെ വീണ്ടും കൊണ്ടത്തെിച്ചത്. ഉപതെരഞ്ഞെടുപ്പിന്‍െറ പ്രാരംഭ ഒരുക്കങ്ങളുടെ ഭാഗമായി കരട് വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി മൂന്നുവരെ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാനും ഒഴിവാകാനും അവസരമുണ്ട്. അതിന് ശേഷമാകും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുക. സ്ഥാനാര്‍ഥി നിര്‍ണയവും മറ്റ് കാര്യങ്ങളും അതിന് ശേഷമാകും ഉണ്ടാവുക. ഉപതെരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെ സമീപിക്കാനാണ് മുന്നണികള്‍ തയാറെടുക്കുന്നത്. കോര്‍പറേഷനിലെ ഭരണമുന്നണിയായ എല്‍.ഡി.എഫിന് ഉപതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. 100 വാര്‍ഡുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷം ഇല്ലാതെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിലാണ് ഇടതുമുന്നണി ഭരണം നടത്തുന്നത്. 43 അംഗങ്ങളുടെ പിന്‍ബലമാണ് എല്‍.ഡി.എഫിനുള്ളത്. വിക്രമന്‍െറ മരണത്തോടെ അത് 42 ആയി. യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 35 അംഗങ്ങളുള്ള ബി.ജെ.പി കോര്‍പറേഷനില്‍ നിര്‍ണായക ശക്തിയാണ്. യു.ഡി.എഫിനാകട്ടെ 21 അംഗങ്ങള്‍ മാത്രമെയുള്ളൂ. ഒരു മുന്നണികളുടെയും പിന്തുണയില്ലാതെ ശ്രീകാര്യത്തുനിന്ന് സ്വതന്ത്രയും തെരഞ്ഞെടുക്കപ്പെട്ടു. വാഴോട്ടുകാണത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ ഈ കണക്കുകള്‍ മുന്നില്‍വെച്ചാവും മുന്നണികള്‍ സമീപിക്കുക. 755 വോട്ടിനാണ് കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലിലെ ബി.ജെ.പി കൗണ്‍സിലര്‍ എം.ആര്‍. രാജീവിനെ വിക്രമന്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റാണ് വിക്രമന്‍ പിടിച്ചെടുത്തത്. സി.പി.എമ്മിന്‍െറ കുത്തക സീറ്റായ വാഴോട്ടുകോണം കഴിഞ്ഞ കൗണ്‍സിലിലാണ് കോണ്‍ഗ്രസ് പിടിച്ചത്. അതാണ് വിക്രമനിലൂടെ സി.പി.എം വീണ്ടും തങ്ങളുടെ കരങ്ങളിലേക്ക് കൊണ്ടുവന്നത്. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലാകുമെന്ന് അഭിപ്രായങ്ങള്‍ വന്നുകഴിഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊണ്ട് വാഴോട്ടുകാണം പിടിക്കും എന്നുതന്നെയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.