കഴക്കൂട്ടം: കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണില്‍ തൊഴിലാളികളുടെ നിസ്സഹകരണ സമരത്തത്തെുടര്‍ന്ന് ചരക്കുനീക്കം നിലച്ചു. ജില്ലയില്‍ റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്. കഴിഞ്ഞവര്‍ഷം നിരവധി തവണ തൊഴിലാളിസമരത്തത്തെുടര്‍ന്ന് റേഷന്‍ വിതരണം അവതാളത്തിലായിരുന്നു. അട്ടിക്കൂലിയെച്ചൊല്ലിയാണ് കഴിഞ്ഞ 10 ദിവസമായി ചുമട്ടു തൊഴിലാളികള്‍ നിസ്സഹകരണ സമരം നടത്തുന്നത്. ആറുമാസം മുമ്പ് സമാന വിഷയത്തില്‍ നിസ്സഹകരണ സമരമുണ്ടായിരുന്നു. അന്ന് തൊഴിലാളിയും മൊത്തവിതരണക്കാരുടെ പ്രതിനിധിയും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് അടിക്കടി സമരത്തിലേക്ക് നീങ്ങാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. തൊഴിലാളികളും-മൊത്തവിതരണക്കാരും തമ്മിലെ പരസ്പരധാരണയുടെ ഭാഗമായി നല്‍കുന്നതാണ് ചായക്കാശ് എന്ന പേരില്‍ അട്ടിക്കൂലി. ലോറി ഒന്നിന് 500 രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഇത് ചാക്കിന് 50 പൈസവീതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മുമ്പ് തൊഴിലാളികള്‍ സമരം നടത്തിയത്. എന്നാല്‍, മൊത്തവിതരണക്കാര്‍ വിസമ്മതിച്ചതോടെ ലോറി ഒന്നിന് 50 രൂപ എന്ന നിരക്കില്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. വര്‍ധിപ്പിച്ച നിരക്കനുസരിച്ച് ലോറി ഒന്നിന് 550 വീതം നല്‍കാന്‍ മൊത്തവിതരണക്കാര്‍ തയാറാകാത്തതിനത്തെുടര്‍ന്നാണ് ഇപ്പോള്‍ സമരം ആരംഭിച്ചത്. നിസ്സഹകരണ സമരം ആരംഭിച്ചെങ്കിലും സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് സാധനം കയറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും വാഗണില്‍ വരുന്ന ധാന്യങ്ങള്‍ ഇറക്കുന്ന ജോലിയും നടക്കുന്നുണ്ട്. സമരം ആരംഭിച്ചതോടെ ഇരുവിഭാഗവും പരസ്പരം പഴിചാരലും ആരംഭിച്ചിട്ടുണ്ട്. 200 ചാക്ക് കയറ്റേണ്ടിടത്ത് 215 ചാക്കുവരെ ശരാശരി സാധനങ്ങള്‍ കയറ്റിയാണ് ലോറികള്‍ പോകുന്നത്. 10 ടണ്‍ പരിധിയുള്ള ലോറിയില്‍ നിയമവിരുദ്ധമായി 11 ടണ്‍വരെ അധിക ലോഡ് കയറ്റിയാണ് മൊത്തവിതരണക്കാര്‍ സാമ്പത്തിക നഷ്ടം കുറക്കുന്നതത്രേ. അതേസമയം, തൊഴിലാളികള്‍ വാങ്ങുന്ന അട്ടിക്കൂലി സമ്പ്രദായവും നിയമവിരുദ്ധമാണെന്ന് പറയുന്നു. എഫ്.സി.ഐ നിര്‍ദേശങ്ങള്‍ പ്രകാരം തൊഴിലാളികള്‍ യഥാര്‍ഥ അളവില്‍ സാധനങ്ങള്‍ കയറ്റേണ്ടതേയുള്ളൂ. അട്ടിയിടണമെന്നോ അട്ടിക്ക് കൂലി നല്‍കണമെന്നോ വ്യവസ്ഥയില്ല. അട്ടിക്കൂലിയും അധികലോഡ് കയറ്റലും നിയമവിരുദ്ധ പ്രവൃത്തിയാണെങ്കിലും ഇരുവിഭാഗവും തമ്മിലെ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ തുടരുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ജില്ലയിലാകമാനം റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ചിറയിന്‍കീഴ്, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ റേഷന്‍ വിതരണം കഴക്കൂട്ടത്തുനിന്നാണ്. സമരം തുടര്‍ന്നാല്‍ മൂന്ന് താലൂക്കിലും ഈ മാസം ആദ്യവാരം മുതല്‍ പ്രതിസന്ധി രൂക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.