കഴക്കൂട്ടം: ശ്രീകാര്യം പൗഡിക്കോണം പുതുകുന്ന് പള്ളിയില്‍ പുതുവര്‍ഷത്തലേന്ന് നടന്ന ആക്രമണത്തില്‍ മൂന്നുപേര്‍ പിടിയില്‍. പൗഡിക്കോണം സ്വദേശികളായ രാജീവ് (23), രാഹുല്‍ (23), പാങ്ങപ്പാറ സ്വദേശി വിഷ്ണു (24) എന്നിവരാണ് പിടിയിലായത്. പോത്തന്‍കോട് പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ വലയിലായതായി സൂചനയുണ്ട്. ഡിസംബര്‍ 31ന് രാത്രി ഒന്നിനായിരുന്നു സംഭവം. വൈദ്യുത ദീപാലങ്കാരം അണച്ച് സാമഗ്രികള്‍ അഴിച്ചുമാറ്റുന്നതിനിടെ എത്തിയ എട്ടോളം വരുന്ന സംഘം വീണ്ടും ദീപ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാവശ്യപ്പെട്ടു. തങ്ങള്‍ക്ക് കാണുന്നതിനായി അഴിച്ചെടുത്ത സാധനങ്ങള്‍ യഥാസ്ഥാനത്ത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. വിസമ്മതിച്ച സംഘടകരുമായി വാക്കേറ്റമുണ്ടാക്കിയ സംഘം കൂടുതല്‍ പേരുമായി സംഘടിച്ചത്തെുകയായിരുന്നു. 30ഓളം പേരാണ് വിവിധ വാഹനങ്ങളിലത്തെിയത്. സംഘം പള്ളിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സാമഗ്രികള്‍ തകര്‍ത്തതിനു പുറമേ അക്രമവും അഴിച്ചുവിട്ടു. ആറുപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. പള്ളിക്കകത്ത് കയറാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.