കഴക്കൂട്ടം: പൗഡിക്കോണം പുതുകുന്ന് സി.എസ്.ഐ പള്ളിയില്‍ സാമൂഹിക വിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പള്ളിയിലെ സാധനസാമഗ്രികളും നശിപ്പിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പ്രതികളെ ഉടന്‍ പിടികൂടാമെന്ന റൂറല്‍ എസ്.പിയുടെ ഉറപ്പിനത്തെുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്. ക്രിസ്മസ് പ്രമാണിച്ച് പള്ളിയില്‍ ലൈറ്റ് ഷോ നടത്തിയിരുന്നു. ഡിസംബര്‍ 27 വരെയായിരുന്നു ഇത് നിശ്ചയിച്ചിരുന്നതെങ്കിലും ജനത്തിരക്ക് കാരണം ഡിസംബര്‍ 31ന് രാത്രി 12 വരെ നീട്ടി. ഇതിനുശേഷം നക്ഷത്രങ്ങളും അലങ്കാരദീപങ്ങളും അഴിച്ചുമാറ്റുന്നതിനിടെ എട്ടംഗ സംഘം സ്ഥലത്തത്തെി. തങ്ങള്‍ക്കായി ലൈറ്റ് ഷോ നടത്തണമെന്നും വീണ്ടും നക്ഷത്രങ്ങള്‍ തൂക്കിയിടണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് അലങ്കാരപ്പണിക്കത്തെിയവരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ കൂടുതല്‍ പേര്‍ വാഹനങ്ങളിലും മറ്റും സ്ഥലത്തത്തെി പള്ളി കവാടത്തിലെ ആര്‍ച് അടക്കം തകര്‍ക്കുകയായിരുന്നു. സംഘം പള്ളിക്കകത്ത് പ്രവേശിക്കാനുള്ള നീക്കം നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 30ഓളം പേരെ പ്രതിയാക്കി പോത്തന്‍കോട് പോലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നടപടിയെടുക്കുമെന്ന് പള്ളി സന്ദര്‍ശിച്ച മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.