തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബാളിന് കൂടുതല്‍ കാണികളെ തേടി ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്‍റിന് വേദിയായിട്ടും വേണ്ടത്ര കാണികള്‍ എത്താത്തത് ജില്ലക്ക് കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും അതിന് ശ്രമിക്കുന്ന ലോബി പ്രവര്‍ത്തിക്കുന്നതായും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി വി. ശിവന്‍കുട്ടി എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂര്‍ണമെന്‍റിന്‍െറ തുടക്കത്തില്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പായ വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പുമായുണ്ടായ അസ്വാരസ്യങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കാഴ്ചക്കാര്‍ കൂടുതല്‍ വരാത്തത് വേണ്ടത്ര പ്രചാരണം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചതിനാലാണെന്ന് സമ്മതിച്ച ശിവന്‍കുട്ടി, തുടക്കത്തിലെ ആശയവിനിമയക്കുറവ് പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും ചൂണ്ടിക്കാട്ടി. ടിക്കറ്റുകള്‍ 75 ശതമാനം വിറ്റുപോയെന്ന സംഘാടകരുടെ വാദം ശരിയാവാമെന്നും എന്നാല്‍, എന്തുകൊണ്ട് കാണികള്‍ സ്റ്റേഡിയത്തിലത്തെുന്നില്ളെന്ന് അറിയില്ളെന്നും അദ്ദേഹം പറഞ്ഞു. ഫൈനലില്‍ കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ ടിക്കറ്റിന്‍െറ ലഭ്യത ഉറപ്പാക്കും. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഓഫിസിലും ഫെഡറല്‍ ബാങ്കിന്‍െറ ശാഖകളിലും ടിക്കറ്റ് ലഭിക്കും. സ്റ്റേഡിയത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം സൗജന്യമാണ്. വിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി ഒന്നാം നമ്പര്‍ ഗേറ്റില്‍ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.