ജില്ലാ സ്കൂള്‍ കലോത്സവം അഞ്ചുമുതല്‍ എട്ടുവരെ നെയ്യാറ്റിന്‍കരയില്‍

തിരുവനന്തപുരം: ജില്ലാ സ്കൂള്‍ കലോത്സവം ഈമാസം അഞ്ചു മുതല്‍ എട്ടുവരെ നെയ്യാറ്റിന്‍കരയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗവ. ബോയ്സ് എച്ച്.എസ്.എസും മുനിസിപ്പല്‍ ടൗണ്‍ഹാളും ഉള്‍പ്പെടെ ആറിടങ്ങളിലായി 13 വേദികളിലാണ് മത്സരങ്ങള്‍. അഞ്ചിന് രാവിലെ 8.30 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറകടര്‍ ബി.വിക്രമന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്് രചനാമത്സരങ്ങള്‍ നടക്കും. ഉച്ചക്ക് മൂന്നിന് നെയ്യാറ്റിന്‍കര എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര വൈകീട്ട് 4.30ന് പ്രധാനവേദിയായ ഗവ. ബോയ്സ് എച്ച്.എസ്.എസില്‍ എത്തും. വിവിധ കലാരൂപങ്ങളും ദൃശ്യങ്ങളും ഘോഷയാത്രക്ക് മിഴിവേകും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി കലോത്സവം ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ആര്‍. ശെല്‍വരാജ്, വി.ശിവന്‍കുട്ടി, എ.ടി. ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു എന്നിവര്‍ പങ്കെടുക്കും. 12 ഉപജില്ലകളില്‍ നിന്ന് യു.പി, എച്ച്്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 5000 ഓളം വിദ്യാര്‍ഥികളാണ് കലാമേളയില്‍ പങ്കെടുക്കുക. 90 ഓളം ഇനങ്ങളിലാണ് മത്സരം. ഗവ.ഗേള്‍സ് എച്ച്.എസ്.എസ്, ഗവ. ജെ.ബി.എസ്, ടൗണ്‍ എല്‍.പി.എസ്, സെന്‍റ് തെരേസാസ് കോണ്‍വെന്‍റ് എച്ച്.എസ്.എസ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലാണ് വേദികള്‍. എട്ടിന് വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. ആര്‍.ശെല്‍വരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ.എം.ആര്‍. തമ്പാന്‍, ജമീല പ്രകാശം എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡി.ഡി.ഇ ബി.വിക്രമന്‍, പബ്ളിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വി.ഹരികുമാര്‍, ശ്യാംലാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.