പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടി

കാട്ടാക്കട: കോട്ടൂര്‍ വനത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാന്‍ ഏറെ ബുദ്ധിമുട്ടി. മൂന്നു കിലോമീറ്റളോളം ദൂരം കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിയുന്ന വനത്തിനുള്ളിലെ റോഡിലായിരുന്നു അപകടം. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ കോട്ടൂര്‍ വനത്തിലെ പാങ്കാവ് വലിയ കുന്നടി സെറ്റ്ല്‍മെന്‍റിനടുത്തായിരുന്നു സംഭവം. ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ തൊഴിലുറപ്പ് ജോലി അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികള്‍ യാത്ര ചെയ്ത വാനാണ് അപകടത്തില്‍പെട്ടത്. ഉത്തരംകോട് അടികോട്ടൂര്‍അജിത മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം അറിഞ്ഞത്തെിയ നാട്ടുകാരുടെയുംമറ്റും വാഹനങ്ങള്‍ റോഡില്‍ നിറഞ്ഞത് രക്ഷാപ്രവര്‍ത്തത്തെ കാര്യമായി ബാധിച്ചു. പരിക്കേറ്റവരെ ആംബുലന്‍സുകളിലും സ്വകാര്യ വാഹനങ്ങളിലും തുടര്‍ന്ന് ആശുപത്രികളിലത്തെിച്ചു. എന്നാല്‍, അജിതയുടെ മൃതദേഹം നെയ്യാര്‍ഡാം എസ്.ഐ. ശ്രീജേഷിന്‍െറ നേതൃത്ത്വത്തിലെ സംഘം പൊലീസ് ജിപ്പിലാണ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലത്തെിച്ചത്. പരിക്കേറ്റവരെ ആദ്യം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനത്തിനത്തില്‍ ഏര്‍പ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.