നടുറോഡില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നത് പതിവ്

കഴക്കൂട്ടം: മംഗലപുരം ജങ്ഷനില്‍ അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ക്ക് അനങ്ങാപ്പാറനയം. പൊലീസ് സ്റ്റേഷനുമുന്നിലാണ് അപകടകരമായ രീതിയില്‍ വാഹന പാര്‍ക്കിങും ആളെയിറക്കലും. ജങ്ഷനിലെ ബസ്സ്റ്റോപ്പുകളില്‍നിന്ന് ഏറെ അകലെ നാല് റോഡുകള്‍ ചേരുന്നിടത്താണ് കെ.എസ്.ആര്‍.ടി.സി ബസടക്കം നിര്‍ത്തുന്നത്. ഇത് അപകടക്കെണി ഒരുക്കുന്നുവെന്നതിനൊപ്പം ഗതാഗതക്കുരുക്കിനും വഴിവെക്കുന്നു. പൊലീസും ആര്‍.ടി.ഒയും നടപടിയെടുക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. ദേശീയപാതയുടെ മധ്യത്തില്‍ ബസ് നിര്‍ത്തി ആളെ ഇറക്കുന്നത് പതിവ് കാഴ്ചയാണ്. ദിനംപ്രതി നിരവധി അപകടങ്ങളാണ് നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കോരോട് പരാതിപ്പെട്ടിട്ടും നടപടിയില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ പാരലല്‍ സര്‍വിസുകളും മറ്റുവാഹനങ്ങളും ബസ് സ്റ്റോപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. ഇത് മൂലമാണ് ബസുകള്‍ നടുറോഡില്‍ നിര്‍ത്തുന്നതെന്നും ചില ജീവനക്കാര്‍ പറയുന്നു. ട്രാഫിക് നിയന്ത്രണത്തിന് ഹോംഗാര്‍ഡുകളില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.