കശുവണ്ടിഫാക്ടറികള്‍ തുറക്കാന്‍ സി.ഐ.ടി.യു സമരത്തിന്

കിളിമാനൂര്‍: കാഷ്യുവര്‍ക്കേഴ്സ് സെന്‍റര്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്‍റ്ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ കശുവണ്ടിത്തൊഴിലാളികള്‍ കഴിഞ്ഞ ജനുവരി അഞ്ചു മുതല്‍ നടത്തിയ നിരാഹാരസമരത്തിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കശുവണ്ടി തൊഴിലാളികളുടെ നേതൃത്വത്തില്‍ ഫാക്ടറി ഗേറ്റുകള്‍ക്ക് മുന്നില്‍ അനിശ്ചിതകാല സമരം നടത്താന്‍ കശുവണ്ടി തൊഴിലാളി യൂനിയന്‍ ജില്ലാകണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ അടിയന്തരമായി തുറന്നുപ്രവര്‍ത്തിക്കുമെന്നും ഗ്രാറ്റ്വിറ്റി ഉടന്‍ വിതരണംചെയ്യുമെന്നും തൊഴിലാളിയൂനിയന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നു. എന്നാല്‍, ഇതുവരെയും അടഞ്ഞുകിടക്കുന്ന ഒരു ഫാക്ടറി പോലും പ്രവര്‍ത്തിക്കാനാവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാറിനായില്ല. പൊതുമേഖലയിലെ കോര്‍പറേഷന്‍ ഫാക്ടറികള്‍ ഒരുവര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികളുടെ ഇ.എസ്.ഐ ആനൂകൂല്യവും പി.എഫ്, ക്ഷേമനിധി ആനൂകൂല്യങ്ങളും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സമരം. ജില്ലാകണ്‍വെന്‍ഷന്‍ സി.ഐ.ടി.യു ജില്ലാജനറല്‍ സെക്രട്ടറി സി. ജയന്‍ബാബു ഉദ്ഘാടനംചെയ്തു. കശുവണ്ടിത്തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ. ബിന്ദു ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ജി .രാജു, എന്‍. സുകുമാരക്കുറുപ്പ്, എന്‍. ശശിധരന്‍പിള്ള, ഷൈജുദേവ്, വേങ്ങോട് മധുസൂദനന്‍പിള്ള, ചന്ദ്രബാബു, രാജേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ജിതിന്‍ചന്ദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.