വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അട്ടിമറിക്കുന്നെന്ന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം നടക്കുന്ന ജില്ലയിലെ വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയ അട്ടിമറിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം ഈമാസം 24ന് എല്ലാ ബൂത്തിലും ബി.എല്‍.ഒമാരുടെയും ബി.എല്‍.എമാരുടെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടത്താനിരുന്ന യോഗം പകുതിയിലധികം ബൂത്തില്‍ ബി.എല്‍.ഒമാരുടെ അസാന്നിധ്യംമൂലം നടത്താന്‍ സാധിച്ചില്ല. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും ബി.എല്‍.എമാരും പ്രതിനിധികളും കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശപ്രകാരം നടത്താനിരുന്ന ബൂത്തുതലയോഗങ്ങള്‍ നടക്കാതെപോയത് ഗൗരവമേറിയതാണെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു. ഇക്കാര്യം അപ്പോള്‍തന്നെ ജില്ലാ കലക്ടറെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നേരിട്ടും കത്തുമുഖേനയും അറിയിച്ചിട്ടും മറുപടിപോലും ലഭിച്ചില്ളെന്നും കരകുളം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.