തിരുവനന്തപുരം: കോര്‍പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാഴോട്ടുകോണത്ത് പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ഥി പര്യടനം കൂടി ആരംഭിക്കുന്നതോടെ പ്രചാരണം അവസാനഘട്ടത്തിലത്തെും. പ്രചാരണത്തിന്‍െറ ഭാഗമായി മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ സ്ഥാനാര്‍ഥിപര്യടനം ആരംഭിക്കും. മാര്‍ച്ച് മൂന്നിന് വൈകീട്ട് അഞ്ചുമണിയോടെ പരസ്യപ്രചാരണം അവസാനിക്കും. മാര്‍ച്ച് അഞ്ചിനാണ് തെരഞ്ഞെടുപ്പ്. അന്ന് വൈകീട്ടോടെ തന്നെ ഫലപ്രഖ്യാപനവും നടക്കും. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവര്‍ക്കുപുറമെ മറ്റ് രണ്ടുപേര്‍ കൂടി മത്സരരംഗത്തുണ്ട്. സി.പി.എമ്മില്‍ നിന്ന് റാണി വിക്രമന്‍, കോണ്‍ഗ്രസില്‍ നിന്ന് ആര്‍.കെ. സതീഷ്ചന്ദ്രന്‍, ബി.ജെ.പിയുടെ പി.ജി. ശിവശങ്കരന്‍ നായര്‍ എന്നിവരാണ് പ്രധാന പോരാളികള്‍. സ്വതന്ത്രരായി എം. കൃഷ്ണകുമാറും റാണിയും മത്സരരംഗത്തുണ്ട്. കൃഷ്ണകുമാര്‍ കോണ്‍ഗ്രസ് റെബലായാണ് മത്സരിക്കുന്നത്. അതേ സമയം, ബി.ജെ.പി പ്രചാരണരംഗത്ത് ഇപ്പോഴും സജീവമായിട്ടില്ല. ഇത് കോണ്‍ഗ്രസുമായുള്ള രഹസ്യധാരണയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായിരുന്ന സി.പി.എമ്മിലെ മൂന്നാംമൂട് വിക്രമന്‍െറ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൂന്നാംമൂട് വിക്രമന്‍െറ ഭാര്യയെയാണ് സ്ഥാനാര്‍ഥിയായി സി.പി.എം ഇവിടെ മത്സരിപ്പിക്കുന്നത്. വരുംദിവസങ്ങളില്‍ പ്രമുഖ നേതാക്കളെ കൊണ്ടുവന്ന് പ്രചാരണം കൊഴുപ്പിക്കാനും മുന്നണികള്‍ ആലോചിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ്ചന്ദ്രനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും എത്തുമെന്നാണറിയുന്നത്. പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ച് സി.പി.എം സ്ഥാനാര്‍ഥിക്കുവേണ്ടി കോടിയേരി ബാലകൃഷ്ണന്‍ എത്തിയിരുന്നു. ബി.ജെ.പിക്കുവേണ്ടി സംസ്ഥാനപ്രസിഡന്‍റ് കുമ്മനം രാജശേഖരനും എത്തും. മൂന്നാംമൂട് വിക്രമനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍.കെ. സതീഷ്ചന്ദ്രന്‍ തന്നെയാണ് ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.എമ്മും ബി.ജെ.പിയും സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തുന്നതിന് വളരെ മുമ്പുതന്നെ സതീഷ്ചന്ദ്രന്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞിരുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ വാഴോട്ടുകോണം കോണ്‍ഗ്രസിന്‍െറ കൈയിലായിരുന്നു. അതാണ് വിക്രമന്‍ പിടിച്ചെടുത്തത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പിലൂടെ വാഴോട്ടുകോണം വീണ്ടും കൈകളിലത്തെുമെന്നാണ് കോണ്‍ഗ്രസിന്‍െറ പ്രതീക്ഷ. എന്നാല്‍, ഇടതുമുന്നണിയെ എന്നും പിന്തുണച്ചിട്ടുള്ള വാര്‍ഡാണ് വാഴോട്ടുകോണമെന്നും കഴിഞ്ഞ കൗണ്‍സിലില്‍ മാത്രമാണ് ഒരു മാറ്റം ഉണ്ടായതെന്നും സി.പി.എം നേതൃത്വം പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തുവന്ന ബി.ജെ.പി ഇക്കുറി വാര്‍ഡ് പിടിക്കുമെന്നുതന്നൊയാണ് ഉറപ്പിക്കുന്നത്. കഴിഞ്ഞ കൗണ്‍സിലില്‍ ബി.ജെ.പി അംഗമായിരുന്ന എം.ആര്‍. രാജീവിനെയാണ് മൂന്നാംമൂട് വിക്രമന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍, രാജീവിനെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം തയാറായില്ല. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് ശിവശങ്കരന്‍ നായരെയാണ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടി നിലപാടിനെതിരെ രണ്ട് തട്ടിലാണ് ഇവിടത്തെ അണികളെന്ന അഭിപ്രായവുമുണ്ട്. എന്തായാലും കോര്‍പറേഷനിലെ ഭരണമുന്നണിയായ എല്‍.ഡി.എഫിന് ഉപതെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാണ്. 100 വാര്‍ഡുകളുള്ള കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിലാണ് ഇടതുമുന്നണി ഭരിക്കുന്നത്. 43 അംഗങ്ങളുടെ പിന്‍ബലമാണ് എല്‍.ഡി.എഫിനുള്ളത്. വിക്രമന്‍െറ മരണത്തോടെ അത് 42 ആയി. യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 35 അംഗങ്ങളുള്ള ബി.ജെ.പി കോര്‍പറേഷനില്‍ നിര്‍ണായകശക്തിയാണ്. യു.ഡി.എഫിനാകട്ടെ 21 അംഗങ്ങള്‍ മാത്രമേയുള്ളൂ. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ശ്രീകാര്യത്തുനിന്ന് സ്വതന്ത്രയും കൗണ്‍സിലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.