തിരുവനന്തപുരം: കല്‍മണ്ഡപം പൊളിച്ചത് പുതുക്കിപ്പണിയാന്‍ വേണ്ടിയായിരുന്നെന്നും അതിനെ വിവാദമാക്കിയത് ക്ഷേത്രവിരുദ്ധരായ ചില തല്‍പരകക്ഷികളാണെന്നും കലക്ടര്‍ ബിജുപ്രഭാകര്‍. സര്‍ക്കാര്‍ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ 20 ദിവസത്തിനകം കല്‍മണ്ഡപത്തിന്‍െറ കേടുപാട് തീര്‍ത്ത് പുതുക്കിപ്പണിയുമെന്നും ഇതിന് ക്ഷേത്ര സംരക്ഷണകമ്മിറ്റിയും പുരാവസ്തുവകുപ്പും മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്നാനഘട്ടവും നടപ്പാതയും നടപ്പാക്കേണ്ടതില്ളെന്നാണ് തന്‍െറ നിലപാടെന്നും കലക്ടര്‍ പറഞ്ഞു. പൊളിച്ച കല്‍മണ്ഡപം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലായിരുന്നു. മറ്റൊരു കല്‍മണ്ഡപം ഇതുപോലെ തകര്‍ന്ന് കുളത്തിലേക്ക് വീണതിന്‍െറ അവശിഷ്ടങ്ങള്‍ വെള്ളം വറ്റിച്ചപ്പോള്‍ കണ്ടത്തെിയിരുന്നു. ആല്‍മരങ്ങളുടെ വേരുകള്‍ വളര്‍ന്ന് മണ്ഡപത്തിന്‍െറ അടിത്തറയിലെ കല്ലുകള്‍വരെ ഇളകിയിരുന്നു. ഇതിന്‍െറയെല്ലാം ചിത്രങ്ങള്‍ സഹിതമുള്ള തെളിവുകള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ബോധ്യപ്പെടുത്തി. കാണിപ്പയ്യൂര്‍ ഉള്‍പ്പെടെ വാസ്തുവിദഗ്ധരുടെ ഉപദേശം തേടിയ ശേഷമാണ് നവീകരണത്തിനുള്ള പദ്ധതി തയാറാക്കിയത്. കല്‍മണ്ഡപം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത നിര്‍മിതി കേന്ദ്രത്തിന്‍െറ ഭാഗത്തുനിന്ന് ആശയവിനിമയത്തില്‍ പോരായ്മയുണ്ടായി. ഇതിന്‍െറ ഉത്തരവാദിത്തം ഭരണസമിതി ഏറ്റെടുക്കുന്നു. ഇക്കാര്യം രാജ്യകുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയും ചെയ്തു. മണ്ഡപത്തിന്‍െറ നവീകരണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ പുരാവസ്തുവകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പത്മതീര്‍ഥവുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍ സംരക്ഷിതപട്ടികയില്‍പെടുന്നവയല്ളെന്നും തങ്ങള്‍ ഇടപെടില്ളെന്നുമാണ് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ അറിയിച്ചത്. മണ്ഡപത്തിന്‍െറ നവീകരണവുമായി ബന്ധപ്പെട്ട പരിശോധനാസംഘത്തില്‍ ഡയറക്ടറുമുണ്ടായിരുന്നു. തീര്‍ഥക്കരയിലെ വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ഇപ്പോഴും പത്മതീര്‍ഥത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ 14 ലക്ഷം ചെലവിട്ട് പത്മതീര്‍ഥക്കുളം ശുചിയാക്കിയത് പ്രയോജനമില്ലാത്ത അവസ്ഥയിലാണ്. ഭക്തര്‍ക്ക് സുരക്ഷിതമായി കുളിക്കാനും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വസ്ത്രം മാറാനുമുള്ള സൗകര്യങ്ങളാണ് സ്നാനഘട്ടത്തില്‍ നിര്‍ദേശിച്ചിരുന്നത്. തികച്ചും ക്ഷേത്രവാസ്തുവിദ്യക്ക് യോജിക്കുന്ന രീതിയിലാണ് ഇത് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നതും. ഇതിന്‍െറ രേഖകളെല്ലാം വെബ്സൈറ്റില്‍ ലഭ്യമാണ്. പദ്ധതി അട്ടിമറിക്കേണ്ടത് അവിടെനിന്ന് ഒഴിഞ്ഞുപോകേണ്ടിവരുന്ന ചിലരുടെ ആവശ്യമായിരുന്നു. പണി നിര്‍ത്തിവെപ്പിക്കാനാണ് അവര്‍ അനാവശ്യവിവാദങ്ങളുണ്ടാക്കിയത്. രാത്രിയാണ് മണ്ഡപം പൊളിച്ചതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അഴുക്കുചാലുകളില്‍നിന്നുള്ള മാലിന്യം കുളത്തിലേക്കൊഴുകുന്നത് തടയുന്നതുള്‍പ്പെടെ 1.6 കോടി രൂപയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. സ്നാനഘട്ടത്തിന്‍െറ നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ കല്‍മണ്ഡപത്തിന് മുകളില്‍ ശുചിമുറി നിര്‍മിച്ചപ്പോള്‍ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഭക്തരുടെ സൗകര്യത്തിന് പ്രാധാന്യം നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.