നെയ്യാറ്റിന്‍കര: തെക്കന്‍ പ്രദേശത്തെ റെയില്‍വേ വികസനത്തിന് ഇത്തവണത്തെ ബജറ്റിലെങ്കിലും പച്ചക്കൊടിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് യാത്രക്കാര്‍. നേമം മുതല്‍ പാറശ്ശാലവരെ ആറ് സ്റ്റേഷനുകളാണ് അടിസ്ഥാനസൗകര്യ വികസനവും കാത്തിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 20 കോടി തിരുവനന്തപുരം-കന്യാകുമാരി പാതയുടെ ഇരട്ടിപ്പിക്കലിന് വകയിരുത്തിയെങ്കിലും സര്‍വേ നടപടിപോലും ആരംഭിച്ചില്ല. നാഗര്‍കോവില്‍-തിരുവനന്തപുരം പാതയില്‍ ഓടുന്ന 14ഓളം പാസഞ്ചര്‍ ട്രെയിനുകളുടെ യാത്ര പാത ഇരട്ടിപ്പിക്കാത്തതിനാല്‍ മിക്കപ്പോഴും സമയം തെറ്റിയാണ്. നേമം, ബാലരാമപുരം, അമരവിള, ധനുവച്ചപുരം തുടങ്ങിയ സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യ വികസനം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. ശശി തരൂര്‍ എം.പി കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ധനുവച്ചപുരത്ത് 15 ലക്ഷം രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ നൂറുകണക്കിനുപേര്‍ എത്തുന്ന അമരവിളയിലാകട്ടെ മേല്‍ക്കൂരയും പ്ളാറ്റ്ഫോമുമില്ല. വെയിലും മഴയുമേറ്റാണ് ട്രെയിനിനുള്ള കാത്തുനില്‍പ്. നെയ്യാറ്റിന്‍കരയിലും 200 മീറ്ററോളം പ്ളാറ്റ്ഫോമിന്‍െറ മേല്‍ക്കൂര നിര്‍മാണം തന്നെയാണ് പ്രധാന ആവശ്യം. സാമൂഹികവിരുദ്ധരുടെ ശല്യം പതിവായിട്ടും സ്റ്റേഷനുകളില്‍ ആര്‍.പി.എഫിനെ നിയമിക്കാത്തതും പ്രതിഷേധത്തിനിടയാക്കുന്നു. നെയ്യാറ്റിന്‍കരയില്‍ സ്റ്റേഷന്‍മാസ്റ്ററുടെ ഓഫിസിനടുത്ത് പുതിയ മേല്‍പാലം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് സ്റ്റേഷനിലുണ്ടായ ഏക മാറ്റം ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചതാണ്. ബാലരാമപുരത്തും മേല്‍പാലമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കാലങ്ങളായ ആവശ്യങ്ങള്‍ക്ക് ഇത്തവണയെങ്കിലും ബജറ്റില്‍ ഇടം കിട്ടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.