തിരുവനന്തപുരം: നികുതികള്‍ പിരിച്ചെടുക്കുന്നതിലും തനതുവരുമാനം സ്വരൂപിക്കുന്നതിലും വന്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍െറ 2013-14 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്. റവന്യൂ വരവുകള്‍ പരിച്ചെടുക്കുന്നത് കാര്യക്ഷമമല്ളെന്നും വാര്‍ഷിക കണക്കുകളില്‍ അപാകതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കെട്ടിട നിര്‍മാണ ക്രമവത്കരണത്തിന് പൊതുജനങ്ങളില്‍നിന്ന് അധികമായി വിവിധതരത്തില്‍ തുക ഈടാക്കുന്നുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിന്മേല്‍ സമയബന്ധിത നടപടികള്‍ സ്വീകരിക്കുന്നില്ളെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. 2012-13 വര്‍ഷത്തെ വസ്തുനികുതിയിനത്തില്‍ 41.66 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. ജീവനക്കാരുടെ തൊഴില്‍ നികുതിയിനത്തില്‍ ഡിമാന്‍ഡ് 26.02 കോടിയും പിരിച്ചെടുത്തത് 26.01 കോടിയുമാണ്. ഇവ തമ്മിലെ വ്യത്യാസത്തിന്‍െറ കാരണം വ്യക്തമല്ല. പരസ്യനികുതിയില്‍ 29 ശതമാനം മാത്രമാണ് പിരിച്ചെടുത്തത്. നികുതിയിനത്തിലെ ഡിമാന്‍ഡ് തുക പരിശോധനക്ക് ഹാജരാക്കിയ റജിസ്റ്ററുകളുമായി പൊരുത്തപ്പെടുന്നില്ല. നഗരസഭയില്‍ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃതപദ്ധതികളുടെ വരവ് ചെലവ് വിവരങ്ങള്‍ വാര്‍ഷിക ധനകാര്യ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2013-14ലെ ബജറ്റ് എസ്റ്റിമേറ്റും വാര്‍ഷികകണക്കുകളും തമ്മില്‍ വലിയ അന്തരമാണുള്ളത്. തൊഴില്‍നികുതി ഈടാക്കുന്നതില്‍ കടുത്ത അലംഭാവമാണ് നഗരസഭ കാട്ടിയത്. വസ്തുനികുതി കുടിശ്ശിക ഡിമാന്‍ഡ് 39.68 കോടി രൂപയാണ്. കലക്ഷന്‍ 8.24 കോടിയാണ്. വ്യാപാരികളുടെ തൊഴില്‍ നികുതി ഡിമാന്‍ഡ് 4.62 കോടിയാണ്. എന്നാല്‍, രേഖകളില്‍ ഇത് കുറച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഇനത്തില്‍ പിരിച്ചെടുക്കാനുള്ള ബാക്കി തുക 1.75 കോടിയാണ്. 2012-13ല്‍ പരസ്യനികുതി ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത് 42.76 ലക്ഷം രൂപയാണ്. ഡിമാന്‍ഡ് തുക പരിശോധനക്ക് ഹാജരാക്കിയ റജിസ്റ്ററുകളുമായി പൊരുത്തപ്പെടുന്നുമില്ല. മിനുട്സ് ബുക്കുകള്‍ വേണ്ട രീതിയില്‍ പരിപാലിക്കുന്നില്ളെന്നും പറയുന്നു. മൃഗസംരക്ഷണമേഖല, മത്സ്യമേഖല എന്നിവയില്‍ നടപ്പാക്കിയ പ്രോജക്ടുകളില്‍ 12ാം പഞ്ചവത്സര പദ്ധതി സബ്സിഡി മാര്‍ഗരേഖയിലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഉദ്യോഗസ്ഥരുള്‍പ്പെട്ട കുടുംബങ്ങള്‍ക്കും ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കും ആനുകൂല്യം നല്‍കി. വിപണന-പ്രദര്‍ശന മേളകള്‍ക്ക് വിനോദനികുതി ഒഴിവാക്കിയതിലും കോര്‍പറേഷന് വരുമാന നഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.