കിളിമാനൂര്‍: രാത്രിയുടെ മറവില്‍ ജനവാസകേന്ദ്രങ്ങളിലെ റോഡുവക്കില്‍ കോഴിമാലിന്യങ്ങള്‍ ചാക്കില്‍കെട്ടി നിക്ഷേപിക്കുന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കിളിമാനൂര്‍ ചന്തക്കുസമീപം ലൈസന്‍സില്ലാതെ കോഴിയിറച്ചിവ്യാപാരം നടത്തുന്ന യുവാക്കളെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഞായറാഴ്ച സന്ധ്യയോടെ ഓട്ടോയില്‍ മൊട്ടക്കുഴി ഭാഗത്ത് മാലിന്യം തള്ളി ഓടിച്ചുപോകുന്നതിനിടെ പിന്തുടര്‍ന്നത്തെിയ യുവാക്കളാണ് സംഘത്തെ പിടികൂടിയത്. ചാരുപാറ, മൊട്ടക്കുഴി, കിളിമാനൂര്‍ ടൗണിലെ ഒഴിഞ്ഞ പ്രദേശങ്ങള്‍, ചെമ്പരത്തുമുക്ക്, കിളിമാനൂര്‍ ഗവ ഹൈസ്കൂള്‍ ജങ്ഷന്‍, ചെങ്കിക്കുന്ന്, അടയമണ്‍, പൊരുന്തമണ്‍ തുടങ്ങി മിക്ക പ്രദേശങ്ങളിലും കോഴിമാലിന്യം ചാക്കില്‍ കെട്ടി നിക്ഷേപിക്കുക പതിവായിരുന്നു. തുടര്‍ന്ന് മൊട്ടക്കുഴിയിലെ ഒരുസംഘം യുവാക്കള്‍ മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ കാത്തുനില്‍ക്കുകയായിരുന്നു. മാലിന്യപ്രശ്നം പലതവണ കിളിമാനൂര്‍ പൊലീസിന്‍െറ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായില്ളെന്ന് യുവാക്കള്‍ക്ക് പരാതിയുണ്ട്. അതേസമയം, കിളിമാനൂരിലെയും പരിസരപ്രദേശങ്ങളിലെയും പല കോഴിക്കടകളും ഇറച്ചിവെട്ടുകേന്ദ്രങ്ങളും ലൈസന്‍സില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.