കാട്ടാക്കട ഇനി ക്യാമറ നിരീക്ഷണത്തില്‍

കാട്ടാക്കട: പട്ടണവും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തില്‍. വ്യാപാരിവ്യവസായി ഏകോപനസമിതി കാട്ടാക്കട യൂനിറ്റ് അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് ക്യാമറ സ്ഥാപിച്ചത്. ഉദ്ഘാടനം 18ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നിര്‍വഹിക്കും. മോനിറ്ററിങ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലായിരിക്കും. കെ.എസ്.ആര്‍.ടി.സി ഡിപ്പോ, ബിവറേജസ് കോര്‍പറേഷന്‍ ഒൗട്ട്ലെറ്റ് ജങ്ഷന്‍ ഉള്‍പ്പെടെ സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. രാത്രി മാലിന്യം നിക്ഷേപിക്കുന്നവരെയും അലക്ഷ്യമായി റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരെയുമൊക്കെ പിടികൂടാനാകുമെന്ന് പൊലീസ് പറയുന്നു. കൂടാതെ, പട്ടണത്തിലെ സ്ഥിരം അക്രമികളെയും കുടുക്കാനാകും. രാത്രിയിലും റെക്കോഡിങ് സംവിധാനമുള്ള ഉന്നത നിലവാരത്തിലെ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായി പട്ടണത്തിന്‍െറ രണ്ടുകിലോമീറ്റര്‍ ദൂരത്തുകൂടി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി ഭാരവാഹികളായ എന്‍. നാസിമുദീന്‍, കാട്ടാക്കട രാമു, ഹരീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.