മണ്‍റോതുരുത്ത്: സിയാചിനില്‍ മഞ്ഞിടിഞ്ഞ് വീണ് മരിച്ച മദ്രാസ് 19 റെജിമെന്‍റിലെ സൈനികന്‍ മണ്‍റോതുരുത്ത് മുളച്ചന്തറ വീട്ടില്‍ സുധീഷ് (30) ഇനി നാടിന്‍െറ വീരപുത്രന്‍. ബ്രഹ്മദത്തന്‍െറയും പുഷ്പവല്ലിയുടെയും രണ്ടു മക്കള്‍ക്കും സുധീഷിനും ജ്യേഷ്ഠന്‍ സുരേഷിനും സൈനികരാകാനായിരുന്നു മോഹം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സൈനികമോഹങ്ങളുമായി ഇവര്‍ക്ക് ഏറെ അലയേണ്ടി വന്നില്ല. 2002ല്‍ തന്നെ സുധീഷിന് പട്ടാളത്തിലേക്ക് സെലക്ഷന്‍ ലഭിച്ചു. പിന്നീട് മൂന്ന് മാസത്തിന് ശേഷമാണ് ജ്യേഷ്ഠന്‍ സുരേഷിന് സേനയില്‍ ജോലി ലഭിക്കുന്നത്. സുധീഷ് മദ്രാസിസ് 19 റെജിമെന്‍റിലും സുരേഷ് മദ്രാസ് 21 റെജിമെന്‍റിലുമാണ് ജോലിയില്‍ പ്രവേശിച്ചത്. ഒരു ഗ്രാമമാകെ ധീരജവാന്‍െറ മരണം നല്‍കിയ വേദനയിലാണ്. മണ്‍റോതുരുത്ത് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ അധികൃതരുമായി ബന്ധപ്പെട്ടും ഭൗതിക ശരീരം സ്വീകരിക്കാനുള്ള ഒരുക്കം നടത്തിയും സജീവമാണ്. സംസ്കാരിക സമിതികളും ആരാധാനാലയങ്ങളും നാട്ടുകാരും ഒന്നടങ്കം അതിര്‍ത്തിയുടെ കാവല്‍ക്കാരന് അഭിവാദ്യം അര്‍പ്പിക്കുകയാണ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ ഒന്നടങ്കം വീട്ടില്‍ എത്തുന്നുണ്ട്. സുധീഷ് മൂന്നുമാസം മുമ്പാണ് ജമ്മു-കശ്മീരിലെ സിയാചിനില്‍ എത്തുന്നത്. എംബാം ചെയ്ത മൃതശരീരം കാലാവസ്ഥ അനുകൂലമാകുന്നതോടെ നാട്ടിലത്തെിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.