പതിനാറുകാരിയുടെ ആത്മഹത്യ: രണ്ടു യുവാക്കള്‍ പിടിയില്‍

വര്‍ക്കല: 16കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ പെരുംകുളം മലവിളപൊയ്ക വീട്ടില്‍ വിഷ്ണു (22), ചേര്‍ത്തല, വയലാര്‍ കേരളാദിത്യപുരം കണ്ണേകാട്ടില്‍ വീട്ടില്‍ സാംരാജ് (24) എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിയുമായ പെണ്‍കുട്ടി വിഷ്ണുവും സാംരാജുമായി ഒരേസമയം പ്രണയത്തിലായിരുന്നത്രെ. യുവാക്കള്‍ തമ്മില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വാക്കേറ്റവും നടന്നു. ഒടുവില്‍ വിഷയം രക്ഷാകര്‍ത്താക്കളെ അറിയിക്കുമെന്ന് വിഷ്ണു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്ന് പെണ്‍കുട്ടി കാമിതാക്കളുടെ സാന്നിധ്യത്തില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യയെ തടയാതെ കമിതാക്കള്‍ നോക്കിനിന്നു. സംഭവം കണ്ടുകൊണ്ടുവരുകയായിരുന്ന പെണ്‍കുട്ടിയുടെ മാതാവാണ് രക്ഷാപ്രവര്‍ത്തനം നടത്തുകയും പൊള്ളലേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ പെണ്‍കുട്ടി മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.