സ്രാവിനെ അടുത്തു കാണാന്‍ ഷാര്‍ക് പൂള്‍ ഒരുങ്ങുന്നു

വിഴിഞ്ഞം: സ്രാവിനെ അടുത്തുകാണാന്‍ ഷാര്‍ക് പൂള് ഒരുങ്ങുന്നു. സി.എം.എഫ്.ആര്‍.ഐ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്‍െറ വിഴിഞ്ഞം മറൈന്‍ അക്വേറിയത്തിലാണ് കാണികള്‍ക്ക് സ്രാവുകളെ നേരില്‍ കാണാന്‍ കേരളത്തിലെ ആദ്യ ഷാര്‍ക് പൂള് ഒരുങ്ങുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അക്രലിക് ഗ്ളാസില്‍ തീര്‍ത്ത 20 അടി നീളവും അഞ്ചടി വീതിയുമുള്ള കൂറ്റന്‍കുളമാണ് ഇതിനുവേണ്ടി സജ്ജമാക്കിയിട്ടുള്ളത്. പൂളിലെ ഗ്ളാസിനു മാത്രം എട്ടു ലക്ഷത്തോളം രൂപ ചെലവായി. 30000 ലീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ കുളത്തിലാണ് സ്രാവിനെ ഇടുക. മാര്‍ച്ച് ആദ്യം മുതല്‍ അക്വേറിയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കടലിലെ വില്ലന്‍ മീനിനെ അടുത്തുകാണാന്‍ അവസരമൊരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.