തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം സുഗമമായി നടത്താനായി അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് കോഓഡിനേറ്ററായി നാല് സ്ക്വാഡുകള്‍ രൂപവത്കരിച്ചെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ക്രമസമാധാനപരിപാലനം, പൊതുസ്ഥലത്തെ പുകവലി നിരോധം, കൃത്യമായ അളവിലും ന്യായമായ നിരക്കിലും സാധനങ്ങള്‍ ലഭ്യമാക്കല്‍, ശുചിയായ ആഹാരസാധനങ്ങള്‍ ലഭ്യമാക്കല്‍, അളവുതൂക്ക ഉപകരണങ്ങളുടെ നിലവാരം ഉറപ്പാക്കല്‍, ഉച്ചഭാഷിണികളിലൂടെയുള്ള ശബ്ദനിയന്ത്രണം എന്നിവ ഉറപ്പാക്കി പൊതുജനങ്ങള്‍ക്കും ഭക്തര്‍ക്കും അസൗകര്യങ്ങള്‍ ഒഴിവാക്കുകയാണ് സ്ക്വാഡുകളുടെ കടമ. സ്ക്വാഡില്‍ റവന്യൂ, ആരോഗ്യവകുപ്പ്, പൊലീസ്, ഭക്ഷ്യസുരക്ഷാ, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്. സ്ക്വാഡ് ലീഡര്‍മാരുടെ പേരുവിവരം ചുവടെ: പി.ടി. ശിവദാസ് (സ്പെഷല്‍ തഹസില്‍ദാര്‍, ലാന്‍ഡ് കണ്‍സര്‍വേറ്ററി യൂനിറ്റ്. ഫോണ്‍: 9447474730), എം.പി. വിനോദ് (സ്പെഷല്‍ തഹസില്‍ദാര്‍, എല്‍.എ എന്‍.എച്ച്. ഫോണ്‍: 9447451401), ഹരിഹരന്‍ നായര്‍ (സ്പെഷല്‍ തഹസില്‍ദാര്‍, എല്‍.എ പി.ഡബ്ള്യു.ഡി. ഫോണ്‍: 9446446868), കെ.ആര്‍. മണികണ്ഠന്‍ (സ്പെഷല്‍ തഹസില്‍ദാര്‍, എല്‍.എ ജനറല്‍. ഫോണ്‍: 9447131092). പൊലീസ് വകുപ്പിന്‍െറ സേവനങ്ങള്‍ക്ക് ഫോര്‍ട്ട് അസി. കമീഷണറുമായും (ഫോണ്‍: 9497990009), ഭക്ഷ്യസുരക്ഷാ വകുപ്പിന്‍െറ സേവനങ്ങള്‍ക്ക് നോഡല്‍ ഓഫിസര്‍ എ. സതീഷ്കുമാറുമായും (ഫോണ്‍: 9447862294) ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.