പേരൂര്‍ക്കട: പൊതുമേഖലയില്‍ രാജ്യത്തെ ആദ്യ ജനിതക പരീക്ഷണശാല മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ തനത് പരമ്പരാഗത ഇനങ്ങളായ കാസര്‍കോട് ഡ്വാര്‍ഫ്, വെച്ചൂര്‍ എന്നീ ഇനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ഗുണമേന്മയുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടിയാണ് ജനിതക ഗവേഷണകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. കന്നുകാലികളില്‍നിന്നുള്ള ബീജശേഖരണവും ഗാഢശീതീകരണവും സന്തതി പരിശോധനയുമൊക്കെ ആദ്യമായി നടപ്പാക്കിയത് ഇന്‍ഡോസ്വിസ് പ്രോജക്ടും തുടര്‍ച്ചയായ കെ.എല്‍.ഡി ബോര്‍ഡുമാണ്. അതിന്‍െറ തുടര്‍ച്ചയായി ജനിതക ഗവേഷണശാല വരുന്നതോടെ കേരളത്തിലെ പശുക്കളുടെ പാലുല്‍പാദനക്ഷമതക്കും സംസ്ഥാനത്തെ പാലുല്‍പാദന വളര്‍ച്ചക്കും ആക്കം കൂടുമെന്ന് മന്ത്രി പറഞ്ഞു. കന്നുകാലികളുടെ ജനിതകരോഗങ്ങള്‍ നിര്‍ണയിക്കാനും ജനിതകരോഗവാഹകരായ വിത്തുകാളകളെ പ്രജനനത്തില്‍നിന്ന് മാറ്റിനിര്‍ത്താനും സാധിക്കും. ഈ ലബോറട്ടറിയില്‍ പിതൃത്വ നിര്‍ണയം നടത്താനുള്ള സൗകര്യം ഉണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ സമ്പൂര്‍ണ സാമ്പത്തിക സഹായത്തോടെ 10.9 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷംകൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി, ഹരിയാനയിലെ നാഷനല്‍ ഡെയറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും കെ.എല്‍.ഡി ബോര്‍ഡിലെ സീനിയര്‍ ഉദ്യോഗസ്ഥരും അടങ്ങിയ സാങ്കേതികസമിതിയാണ് പദ്ധതി രൂപരേഖ തയാറാക്കിയതും നടപ്പാക്കിയതും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ചന്ദ്രന്‍കുട്ടി, കൗണ്‍സിലര്‍ അനിത, കെ.എല്‍.ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ഡോ. ആര്‍. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.