വിഴിഞ്ഞം: ആഭ്യന്തരമന്ത്രിയുടെയും ഡി.ജി.പിയുടെയും നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് സ്റ്റേഷനുമുന്നില്‍ പൊലീസിന്‍െറ രാത്രികാല വാഹനപരിശോധന. പൊലീസുകാര്‍ പരിശോധനക്ക് നിര്‍ത്തുന്ന വാഹനങ്ങളുടെ താക്കോല്‍ ഊരിയെടുക്കുന്നതായും പരാതിയുണ്ട്. വാഹനപരിശോധനകളുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ളെന്ന് മന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും ആവര്‍ത്തിക്കുന്നെങ്കിലും പൊലീസുകാര്‍ അതൊന്നും അറിഞ്ഞില്ളെന്ന മട്ടാണ്. കുറച്ചുദിവസമായി വിഴിഞ്ഞം സ്റ്റേഷന് മുന്നിലും പരിസരങ്ങളിലും നടക്കുന്ന രാത്രികാല വാഹനപരിശോധനക്കെതിരെ പരക്കെ പരാതിയാണ്. അപകടകരമാംവിധം റോഡിന് നടുക്ക് നിന്നാണ് വാഹനങ്ങളെ കൈ കാണിക്കുന്നത്. ബ്രീത്ത് അനലൈസര്‍ ഇല്ലാത്തതിനാല്‍ പൊലീസുകാര്‍ ഓരോരുത്തരുടെയും അടുത്തുചെന്ന് മുഖത്തേക്ക് ഊതാന്‍ പറയും. മദ്യപിച്ചിട്ടില്ളെന്നു തെളിഞ്ഞാല്‍ അടുത്തപടി റോഡിനെതിര്‍വശം നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍െറ മുന്നില്‍ വാഹനത്തിന്‍െറ രേഖകള്‍ ഹാജരാക്കലാണ്. വാഹനത്തിന്‍െറ അടുത്തത്തെി പൊലീസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അതും ഫലപ്രദമായില്ല. അതേ സമയം, വാഹനപരിശോധനക്ക് നേതൃത്വം നല്‍കുന്ന പൊലീസുകാര്‍ ഡ്യൂട്ടിക്കുവരുമ്പോഴും പോകുമ്പോഴും ഹെല്‍മറ്റ് ഇല്ലാതെയാണ് ഇരുചക്രവാഹനം ഓടിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.